Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightക്യാപ്​റ്റൻ മണിവണ്ണൻ...

ക്യാപ്​റ്റൻ മണിവണ്ണൻ മൃഗസംരക്ഷണ വകുപ്പ്​ ​സെക്രട്ടറി

text_fields
bookmark_border
ബംഗളൂരു: തൊഴിൽവകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ ക്യാപ്റ്റൻ മണിവണ്ണനെ മൃഗസംരക്ഷണ- മത്സ്യബന്ധന വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. ക്യാപ്റ്റൻ മണിവണ്ണൻെറ സ്ഥലംമാറ്റം ഏറെ വിവാദമായിരിക്കുകയാണ്. അദ്ദേഹത്തിൻെറ സ്ഥലം മാറ്റം ആവശ്യപ്പെട്ട് തൊഴിലുടമകളുടെ സംഘടനയായ കർണാടക എംപ്ലോയേഴ്സ് അസോസിയേഷൻ (കെ.ഇ.എ) മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്ക് കത്ത് നൽകിയതിന് പിന്നാലെയായിരുന്നു സ്ഥലംമാറ്റം. അതിനിടെ അദ്ദേഹത്തിൻെറ വകുപ്പുമാറ്റം റദ്ദാക്കണമെന്നും തൊഴിൽവകുപ്പ് സെക്രട്ടറിയായി പുനർനിയമിക്കണമെന്നും ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ രംഗത്തുവന്നു. മണിവണ്ണൻ എന്ന ഹാഷ്ടാഗിൽ ട്വിറ്ററിലും കാമ്പയിൻ സജീവമാണ്. 'മണിവണ്ണനെ തിരിച്ചെടുക്കുക' എന്ന തലക്കെട്ടിൽ ചെയ്ഞ്ച് ഡോട്ട് ഒാർഗ് എന്ന വെബ്ൈസറ്റിൽ സമർപ്പിച്ച ഹരജിയിൽ ഇതിനകം 3000 ലേറെ പേരാണ് ഒപ്പുവെച്ചത്. ലോക്ഡൗൺ സാഹചര്യത്തിൽ തൊഴിലാളികളുടെ വേതനം നിഷേധിക്കരുതെന്നും താൽക്കാലിക ജീവനക്കാരടക്കമുള്ളവരെ പറഞ്ഞുവിടരുതെന്നും ആവശ്യപ്പെട്ട് തൊഴിൽ വകുപ്പ് ഉത്തരവിറക്കിയതിനെ തുടർന്ന്, തൊഴിലുടമകൾ വകുപ്പ് സെക്രട്ടറിക്കെതിരെ തിരിയുകയായിരുന്നു. തൊഴിലുടമകളുടെ സമ്മർദത്തെ തുടർന്ന് സർക്കാർ ഉത്തരവ് പിൻവലിക്കുകയും ഉത്തരവിറക്കിയ വകുപ്പ് സെക്രട്ടറിയെ സ്ഥലംമാറ്റുകയും ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story