Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightനിഖിൽ ഗൗഡയുടെ വിവാഹം;...

നിഖിൽ ഗൗഡയുടെ വിവാഹം; സർക്കാറിനെതിരെ വീണ്ടും ഹൈകോടതി വിമർശനം

text_fields
bookmark_border
-പാസുകളുടെ വിവരം എന്തുകൊണ്ട് സർക്കാർ നൽകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ബംഗളൂരു: മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡയുടെ വിവാഹത്തിൽ നൂറോളം പേർ പങ്കെടുക്കാൻ അനുമതി നൽകിയ സർക്കാറിനെതിരെ വീണ്ടും വിമർശനമുന്നയിച്ച് കർണാടക ഹൈകോടതി. ലോക് ഡൗണിനിടയില്‍ ചിലര്‍ക്കുമാത്രം കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് വിവാഹം നടത്താന്‍ അനുമതി കൊടുക്കുന്നത് പൊതുജനങ്ങളില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് ഹൈകോടതി വ്യക്തമാക്കി. ലോക്ഡൗൺ ലംഘിച്ച് കൂടുതൽ പേരെ പങ്കെടുപ്പിച്ചതിനെതിരെയും 40ഒാളം വാഹനങ്ങൾക്ക് പാസ് നൽകിയ അധികൃതരുടെ നടപടിയെ ചോദ്യം ചെയ്തും നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിക്കുകയായിരുന്നു ഹൈകോടതി. ഹരജി ആദ്യം പരിഗണിച്ചപ്പോഴും അനുമതി നൽകിയ സർക്കാർ നടപടിയെ ഹൈകോടതി വിമർശിച്ചിരുന്നു. വിവാഹത്തിനായി അനുവദിച്ച വാഹനപാസുകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ മടിക്കുന്നതെന്നും കോടതി ചൊവ്വാഴ്ച ചോദിച്ചു. കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോള്‍ എത്ര വാഹനങ്ങള്‍ക്ക് പാസ് കൊടുത്തുവെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈേകാടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതുവരെയായിട്ടും വാഹനങ്ങളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരം നല്‍കാന്‍ സര്‍ക്കാറിനായിട്ടില്ല. വാഹന പാസുകള്‍ സംബന്ധിച്ച് കൃത്യമായ വിവരം ഇല്ലാത്തതിനാല്‍ വിഷയത്തില്‍ അന്വേഷണം ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഓഖ, ജസ്റ്റിസ് ബി.വി. നാഗരത്‌ന എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ലോക് ഡൗണ്‍ തീരുന്നതു വരെയുള്ള വിവാഹങ്ങള്‍ക്ക് 50 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story