Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightകോൺഗ്രസ് ബസ് സർവിസ്...

കോൺഗ്രസ് ബസ് സർവിസ് നടത്തും

text_fields
bookmark_border
ബംഗളൂരു: ലോക്ഡൗണിനെ തുടര്‍ന്ന് കർണാടകയില്‍ കുടുങ്ങിയ മലയാളികളെ കേരളത്തിലെത്തിക്കുന്നതിന് കോൺഗ്രസി‍ൻെറ നേതൃത്വത്തില്‍ ബസ് സർവിസ് നടത്തുമെന്ന് കേരള പ്രദേശ് കോൺഗ്രസ് പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. കെ.പി.സി.സിയുടെ അഭ്യര്‍ഥനപ്രകാരം കര്‍ണാടക പി.സി.സി പ്രസിഡൻറ് ഡി.കെ. ശിവകുമാറാണ് മലയാളികളെ സഹായിക്കാനും നാട്ടിലെത്തിക്കാനുമുള്ള ബസ് സൗകര്യം ഒരുക്കിയത്. ഇതുമായി ബന്ധപ്പെട്ട് കർണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. എന്‍.എ. ഹാരിസ് എം.എല്‍.എക്കാണ് ഡെസ്‌ക്കി‍ൻെറ ഏകോപന ചുമതല. കർണാടക-കേരള സര്‍ക്കാറുകളുടെ പാസുകള്‍ കിട്ടുന്നവര്‍ക്ക് കേരളത്തിലേക്ക് യാത്രചെയ്യാനുള്ള സഹായം ഹെല്‍പ് ഡെസ്‌ക് വഴി ലഭിക്കും. സഹായം ആവശ്യമുള്ളവര്‍ എന്‍.എ. ഹാരിസ് എം.എല്‍.എയുടെ 969696 9232 മൊബൈല്‍ നമ്പറിലോ infomlanaharis@gmail.com എന്ന ഇ-മെയില്‍ ഐ.ഡിയിലോ ബന്ധപ്പെടണം. പ്രവാസി േകാൺഗ്രസ് ഹെൽപ് ഡെസ്ക് ബംഗളൂരു: ലോക്ഡൗണിൽ സ്വന്തമായി വാഹനമില്ലാത്തവരെ നാട്ടിലെത്തിക്കാൻ കർണാടക പ്രവാസി കോൺഗ്രസ് കോവിഡ്-19 ഹെൽപ് ഡെസ്ക് തുടങ്ങി. തലപ്പാടി ഭാഗത്തേക്കും മുത്തങ്ങ ഭാഗത്തേക്കും പാസ് ലഭിച്ചവർക്ക് വാഹന സൗകര്യം ഒരുക്കും. ഹെൽപ് ഡെസ്ക് നമ്പർ: 9986894664, 9739559897. കോവിഡ് ബാധിച്ച രണ്ടു സ്ത്രീകള്‍ പ്രസവിച്ചു; ആശുപത്രി ജീവനക്കാര്‍ നിരീക്ഷണത്തില്‍ ബംഗളൂരു: ബംഗളൂരുവില്‍ കോവിഡ് -19 ബാധിച്ച രണ്ടു സ്ത്രീകള്‍ പ്രസവിച്ചതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാരെ നിരീക്ഷണത്തിലാക്കി. വാണി വിലാസ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്ന കോവിഡ് തീവ്രബാധിത പ്രദേശമായ പദരായനപുരയില്‍ നിന്നുള്ള 20കാരിയും 34കാരിയുമാണ് കഴിഞ്ഞ ദിവസം ആശുപത്രിയിലെ ട്രോമാകെയര്‍ സൻെററില്‍ പ്രസവിച്ചത്. തുടര്‍ന്ന് ഇവരെ പരിചരിച്ച ജീവനക്കാരെ നിരീക്ഷണത്തിലാക്കുകയായിരുന്നു. 20കാരി ഇരട്ടക്കുട്ടികള്‍ക്കാണ് ജന്മം നല്‍കിയത്. കുട്ടികള്‍ക്കും കോവിഡ് പരിശോധന നടത്തുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബി.ബി.എം.പി നടത്തിയ റാന്‍ഡം പരിശോധനയിലായിരുന്നു 34കാരിക്ക് കോവിഡ് സ്ഥിരീകരിച്ചത്. മേയ് ഏഴിനാണ് 20കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എട്ടാം തീയതി കോവിഡ് പോസിറ്റിവാണെന്ന ഫലം വന്നു. തുടര്‍ന്ന് അന്ന് വൈകീട്ട് യുവതിയെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റുകയായിരുന്നു. പദരായനപുര സ്വദേശിയാണെന്ന വിവരം യുവതി ആദ്യം വെളിപ്പെടുത്തിയിരുന്നില്ലെന്നും ഇത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടാക്കുമെന്നും ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിന് കോവിഡ് പോസിറ്റിവായതിനെ തുടര്‍ന്ന് ഇതേ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലുണ്ട്. അതിനിടെ, കോവിഡ് പോസിറ്റിവാണെന്ന് തെളിഞ്ഞശേഷം തുടര്‍ന്നു നടത്തിയ രണ്ടു പരിശോധനയിലും നെഗറ്റിവാണെന്ന് കണ്ടെത്തിയ യുവതി ശനിയാഴ്ച രാവിലെ ആശുപത്രിയില്‍ പ്രസവിച്ചു. മലയാളികളെ നാട്ടിലെത്തിക്കണം -സമന്വയ ബംഗളൂരു: ഇതര സംസ്ഥാനങ്ങളിൽ അകപ്പെട്ടുപോയ പ്രവാസി മലയാളികളെ നാട്ടിലെത്തിക്കാൻ കേരള സർക്കാർ അടിയന്തര നടപടി എടുക്കണമെന്ന് സമന്വയ കേന്ദ്ര സമിതി ആവശ്യപ്പെട്ടു. ലോക്ഡൗൺ തുടങ്ങിയത് മുതൽ കർണാടകയുടെ പല ഭാഗങ്ങളിലും അകപ്പെട്ടുപോയ മലയാളികൾക്ക് തിരിച്ചു കേരളത്തിലെത്താൻ കേരള സർക്കാറി‍ൻെറ പാസ് വിതരണത്തിലെ അപാകതകൾമൂലം സാധിച്ചിട്ടില്ല. വിദ്യാർഥികൾ, ഗർഭിണികൾ, മക്കളെ സന്ദർശിക്കാനെത്തിയ മുതിർന്ന പൗരന്മാർ, കരാർ തൊഴിലാളികൾ, ചികിത്സാർഥം എത്തിയവർ എന്നിവരും ബുദ്ധിമുട്ടിലാണ്. ഇവരെല്ലാം സംഘടനകളുടെ സഹായത്തോടെയാണ് കഴിയുന്നത്. കര്‍ണാടകയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് യാത്രാസൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് സമന്വയ കേരള മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കേരള സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കഷ്ടതയനുഭവിക്കുന്ന പ്രവാസികളെ തിരിച്ചു നാട്ടിലെത്തിക്കാന്‍ നടപടികള്‍ ത്വരിതപ്പെടുത്തണം. കേരള സര്‍ക്കാര്‍ പാസ് നല്‍കാന്‍ തയാറാണെങ്കില്‍ മലയാളികള്‍ക്ക് യാത്രാസൗകര്യം ഒരുക്കാന്‍ സമന്വയ തയാറാണെന്ന് കേന്ദ്ര സമിതി പ്രസിഡൻറ് കെ. നാണു പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story