Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightയാത്രാസൗകര്യം...

യാത്രാസൗകര്യം ആവശ്യപ്പെട്ട്​ അന്തർ സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം; കല്ലേറില്‍ പൊലീസുകാര്‍ക്ക് പരിക്ക്

text_fields
bookmark_border
ബംഗളൂരു: ബംഗളൂരുവിൽനിന്ന് മടങ്ങാൻ യാത്രാസൗകര്യം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അന്തർസംസ്ഥാന തൊഴിലാളികള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. തുടർന്ന് നടന്ന കല്ലേറിൽ പൊലീസുകാർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി തുമകുരു റോഡ് മാധവാരയിലെ ബംഗളൂരു ഇൻറര്‍നാഷനല്‍ എക്‌സിബിഷന്‍ സൻെററിനു സമീപമാണ് സംഭവം. നാട്ടിലേക്കു മടങ്ങാമെന്ന പ്രതീക്ഷയില്‍ ഉത്തർപ്രദേശ്, ബിഹാര്‍, ഒഡിഷ, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള നൂറുകണക്കിന് തൊഴിലാളികള്‍ തിങ്കളാഴ്ച ഉച്ച മുതല്‍ എക്സിബിഷൻ ഗ്രൗണ്ടില്‍ എത്തിയിരുന്നു. നാട്ടിലേക്കു മടങ്ങാന്‍ സഹായം ലഭിക്കുന്നില്ലെന്ന് മനസ്സിലായപ്പോള്‍ രാത്രി എേട്ടാടെ തൊഴിലാളികള്‍ അക്രമാസക്തരാവുകയായിരുന്നു. തുടർന്ന് പൊലീസിനുനേരെ തിരിഞ്ഞ തൊഴിലാളികൾ കല്ലേറ് ആരംഭിച്ചു. പീനിയ എസ്.െഎ മുദ്ദുരാജ് അടക്കം ചില പൊലീസുകാർക്ക് പരിക്കേറ്റു. തലക്ക് പരിക്കേറ്റ എസ്.െഎയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തങ്ങളുടെ നാടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും തീവണ്ടി സൗകര്യം ഉടന്‍ ഏര്‍പ്പെടുത്തണമെന്നുമായിരുന്നു തൊഴിലാളികളുടെ ആവശ്യം. തിങ്കളാഴ്ച രാവിലെ നിരവധി തൊഴിലാളികള്‍ ചിക്കബാണവര റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. ഇവിടെ രാജസ്ഥാനിലേക്കു പോകാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് കുറേപേര്‍ ഗതാഗതസൗകര്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ബംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷനിലേക്കു പോയി. എന്നാല്‍, സന്നദ്ധപ്രവര്‍ത്തകരെന്ന് അവകാശപ്പെട്ടെത്തിയ ചിലര്‍ തൊഴിലാളികളോട് എക്സിബിഷൻ സൻെററിലേക്കു പോകാനും ഇവിടെ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്കു യാത്രാസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു. ഇതോടെ തൊഴിലാളികള്‍ കാല്‍നടയായി തുമകുരു റോഡിലെ എക്സിബിഷൻ സൻെററിലെത്തുകയായിരുന്നു. എന്നാൽ, ആരും സഹായത്തിനെത്താതായതോടെ നടന്നു ക്ഷീണിച്ച തൊഴിലാളികള്‍ അക്രമാസക്തരായി. കുടിവെള്ളവും ഭക്ഷണവും ഇല്ലാതിരുന്നതും തൊഴിലാളികളെ പ്രകോപിതരാക്കി. ബിഹാര്‍, ഉത്തര്‍പ്രദേശ് സര്‍ക്കാറുകളുമായി സംസാരിച്ചുവരുകയാണെന്നും തൊഴിലാളികളെ അയക്കാന്‍ ഈ സംസ്ഥാനങ്ങള്‍ അനുമതി നല്‍കിയാല്‍ ഉടന്‍തന്നെ തീവണ്ടി ഏര്‍പ്പെടുത്തുമെന്നും റവന്യൂ മന്ത്രി ആര്‍. അശോക പറഞ്ഞു. പൊലീസിനെ ആക്രമിച്ച തൊഴിലാളികൾക്കെതിരെ കേസ് ബംഗളൂരു: പൊലീസിനെ ആക്രമിച്ചതിന് എൽ ആൻഡ് ടി കമ്പനിയിലെ തൊഴിലാളികൾക്കെതിരെ ബിയാൽ പൊലീസ് കേസെടുത്തു. തങ്ങളെ നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനിയിലെ അന്തർ സംസ്ഥാന തൊഴിലാളികൾ ജീവനക്കാരോട് ബഹളം വെക്കുകയായിരുന്നു. തങ്ങളുടെ വേതന കുടിശ്ശിക നൽകണമെന്നും നാട്ടിലേക്ക് മടങ്ങാനുള്ള ഭക്ഷണവും മറ്റു സംവിധാനങ്ങളും ഒരുക്കിനൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് കമ്പനി അധികൃതർ അറിയിച്ചതനുസരിച്ച് ബംഗളൂരു വിമാവനത്താവള പൊലീസ് സ്ഥലത്തെത്തി. രംഗം ശാന്തമാക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും 400ഒാളം വരുന്ന തൊഴിലാളികൾ പൊലീസിനുനേരെ കല്ലെറിയുകയായിരുന്നു. സംഭവമറിഞ്ഞ് കൂടുതൽ പൊലീസെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. അന്തർ സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുമായി മേഴ്സി മിഷന്‍ ബംഗളൂരു: ബംഗളൂരുവില്‍നിന്ന് നാട്ടിലേക്ക് പുറപ്പെട്ട ആദ്യ അന്തർ സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണ കിറ്റൊരുക്കി മേഴ്സി മിഷന്‍. സർക്കാറിൻെറ അടിയന്തര നിർദേശപ്രകാരം, അസിംപ്രേംജി ഫൗണ്ടേഷൻെറ ദൗത്യമാണ് മേഴ്സി മിഷൻ ദ്രുതഗതിയിൽ നടപ്പാക്കിയത്. മാളൂരില്‍നിന്നും ബാനവാരയില്‍നിന്നുമാണ് ട്രെയിനുകൾ ഏർപ്പാടാക്കിയിരുന്നത്. 1200 വീതം അന്തർ സംസ്ഥാന തൊഴിലാളികള്‍ യാത്രക്കാരായുള്ള രണ്ട് ട്രെയിനുകള്‍ പുറപ്പെടുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് ഭക്ഷണമെത്തിക്കാനുള്ള സന്ദേശം സർക്കാർ അസീം പ്രേംജി ഫൗണ്ടേഷനെ അറിയിക്കുന്നത്. തുടർന്ന് മേഴ്സി മിഷന് ദൗത്യം ഏൽപിക്കുകയായിരുന്നു. മേഴ്സി മിഷൻെറ ഭാഗമായ എച്ച്.ഡബ്ല്യു.എ ചാരിറ്റബിള്‍ ഫൗണ്ടേഷൻെറ വളൻറിയർമാരാണ് വിതരണം നിര്‍വഹിച്ചത്. ട്രെയിൻ യാത്രക്കാരായ അന്തർ സംസ്ഥാന തൊഴിലാളികള്‍ക്കുള്ള രണ്ടുദിവസത്തേക്കുള്ള ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും തയാറാക്കി നൽകി. ഭക്ഷണത്തിന് പുറമെ ടൂത്ത് ബ്രഷ്, പേസ്റ്റ്, സ്നാക്സ്, ബിസ്കറ്റ്, കുടിവെള്ളം, സ്ത്രീകൾക്ക് സാനിറ്ററി നാപ്കിന്‍സ് എന്നിവ അടങ്ങുന്ന കിറ്റ് ഓരോ യാത്രക്കാർക്കും കൈമാറി. 22 പേരടങ്ങുന്ന സന്നദ്ധ സംഘത്തിന് കർണാടക സർക്കാറിൻെറ ഡിസാസ്റ്റർ മാനേജ്മൻെറ് അംഗംകൂടിയായ ഷമീർ മുഹമ്മദ്, സാബു ഷഫീഖ്, ഹസൻ കോയ, അൻവർ ഹുസൈൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS
Next Story