കാട്ടാനശല്യത്തിനെതിരെ ആറളം വന്യജീവിസങ്കേതം ഓഫിസിന്​​ മുന്നിൽ ധർണ

15:20 PM
26/06/2020
ഇരിട്ടിയിലെ ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തിയ ധർണ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

ഇരിട്ടി: ആറളം, കൊട്ടിയൂര്‍ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ രൂക്ഷമായ കാട്ടാനശല്യം പരിഹരിക്കുന്നതിൽ സര്‍ക്കാര്‍ കാണിക്കുന്ന വീഴ്ച​​ക്കെതിരെ പ്രതിഷേധവുമായി യു.ഡി.എഫ് ജനപ്രതിനിധി സംഘം. ഇരിട്ടിയിലെ ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി.

കാട്ടാനയുടെ ആക്രമണത്തില്‍ ജനങ്ങള്‍ മരിച്ചുവീഴുമ്പോഴും സര്‍ക്കാര്‍ നിസ്സംഗത പുലര്‍ത്തുകയാണെന്ന് ഇവർ ആരോപിച്ചു. സമരം അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ തോമസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു.

ജില്ല പഞ്ചായത്ത് അംഗങ്ങളായ സണ്ണി മേച്ചേരി, മാര്‍ഗരറ്റ് ജോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ഷിജി നടുപറമ്പില്‍, ഷീജസെബാസ്റ്റ്യന്‍, ഇന്ദിരാ ശ്രീധരന്‍, സെലിന്‍ മാണി, മറ്റ് ജനപ്രതിനിധികളായ കെ. വേലായുധന്‍,  റോയി നമ്പുടാകം, സ്റ്റാനി എടത്താഴെ തുടങ്ങിയവർ സംസാരിച്ചു.

Loading...
COMMENTS