Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightസിനിമ ചിത്രീകരണത്തിന്...

സിനിമ ചിത്രീകരണത്തിന് അനുമതി

text_fields
bookmark_border
ബംഗളൂരു: കര്‍ണാടകത്തില്‍ സിനിമ ചിത്രീകരണത്തിനുള്ള വിലക്ക് നീക്കി. കര്‍ണാടക ചലനചിത്ര അക്കാദമി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ചിത്രീകരണത്തിന് അനുമതി നല്‍കിയതെന്ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍. മഞ്ജുനാഥ് പ്രസാദ് അറിയിച്ചു. സുരക്ഷാനിര്‍ദേശങ്ങള്‍ പാലിച്ചുവേണം ചിത്രീകരണവും മറ്റു ജോലികളും ചെയ്യാനെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഷൂട്ടിങ് സ്ഥലത്ത് പരമാവധി 50 ആളുകള്‍ മാത്രമേ പാടുള്ളൂ. മാര്‍ച്ചില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതു മുതല്‍ സംസ്ഥാനത്തെ സിനിമ-സീരിയല്‍ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. അനുമതി ലഭിച്ചതോടെ മുടങ്ങിക്കിടന്ന ബിഗ് ബജറ്റ് ചിത്രങ്ങളായ 'യുവരത്‌ന', 'റോബെര്‍ട്ട്', 'കബ്‌സ' തുടങ്ങിയവയുടെ ചിത്രീകരണം ഉടന്‍ തുടങ്ങും. നേരത്തേ സീരിയല്‍, പരസ്യം, ഡോക്യുമൻെററി ചിത്രീകരണങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കോവിഡ് രോഗികൾക്ക് പ്രത്യേക നിരക്കിൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സ ബംഗളൂരു: കോവിഡ് രോഗികൾക്ക് സർക്കാർ നിശ്ചിത ചെലവിൽ കർണാടകയിൽ ചികിത്സ നൽകാൻ സ്വകാര്യ ആശുപത്രികളെ നിയോഗിക്കുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ. സുധാകർ പറഞ്ഞു. ഇതുസംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും. രോഗികളെ പരിശോധിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ചെലവ് സർക്കാർ നിശ്ചയിക്കും. ചികിത്സയുടെ പേരിൽ അമിത തുക ഈടാക്കുന്ന ആശുപത്രികൾക്കെതിരെ കർശന നടപടി സ്വീകരിക്കും. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ സ്വകാര്യ മേഖല സർക്കാറുമായി കൈകോർക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെ ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരുമ്പോൾ ആയുഷ്മാൻ ഭാരത് ആരോഗ്യ കർണാടക പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ചർച്ച നടത്തും. ലോകാരോഗ്യ സംഘടനയുടെ നിർദേശം അനുസരിച്ച് മാസ്ക് ധരിക്കുന്നത് അണുബാധയുടെ വ്യാപനം 90 ശതമാനം കുറക്കാൻ സഹായിക്കുമെന്നാണ്. മാസ്ക് ധരിക്കേണ്ടതിൻെറ ആവശ്യകതയെ കുറിച്ച് എല്ലാവരിലും സന്ദേശം എത്തിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കോവിഡ് മരണ നിരക്ക് 1.2 ശതമാനമാണ്. ദേശീയ ശരാശരി 2.8 ശതമാനമാണ്. കോവിഡ് വേഗത്തിൽ പകരുന്നു എന്നതൊഴിച്ചാൽ മറ്റു വൈറസുകളെപ്പോലെ അപകടകാരിയല്ല. ഭീതി ഒഴിവാക്കാൻ ഇത്തരം യഥാർഥ്യങ്ങളും കണക്കുകളും ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. 10 ദിവസത്തിനിടെ ബംഗളൂരുവിൽ പുതുതായി 175 കണ്ടെയ്ൻമൻെറ് സോണുകൾ ബംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് 10 ദിവസത്തിനുള്ളിൽ ബംഗളൂരു നഗരത്തിൽ പുതുതായി 175 കണ്ടെയ്ൻമൻെറ് േസാണുകൾ. ജൂൺ ഏഴിന് 16 കണ്ടെയ്ൻമൻെറ് സോണുകളായിരുന്നു ബംഗളൂരു നഗരത്തിലുണ്ടായിരുന്നത്. തൊട്ടടുത്ത ദിവസം ഇത് 56ലേക്ക് ഉയർന്നു. ജൂൺ 14ന് ഞായറാഴ്ച കണ്ടെയ്ൻമൻെറ് സോണുകളുടെ എണ്ണം 142 ആയി ഉയർന്നു. ജൂൺ 15ന് ഇത് 191ലെത്തി. കണ്ടെയ്ൻമൻെറ് സോണുകൾ നിർണയിക്കുന്നതിലെ മാനദണ്ഡം മാറ്റിയതോടെയാണ് കൂടുതൽ നിയന്ത്രിത മേഖലകൾ നഗരത്തിൽ വന്നത്. ഇതോടൊപ്പം നഗരത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നുവെന്ന സൂചനയുമാണ് സോണുകളുടെ വർധന നൽകുന്നത്. നഗരത്തിൻെറ ഭൂരിഭാഗം മേഖലയിലും ഇപ്പോൾ കോവിഡ് റിപ്പോർട്ട് ചെയ്തതായി ബി.ബി.എം.പി ഉദ്യോഗസ്ഥർ പറഞ്ഞു. നേരത്തേ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആളിൻെറ താമസസ്ഥലമോ സ്ഥാപനമോ ഉൾപ്പെടുന്ന 100 മീറ്റർ പരിധി മുഴുവനായും സീൽ ഡൗൺ ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ രോഗി താമസിക്കുന്ന ഫ്ലാറ്റോ തെരുവോ മാത്രമാണ് സീൽ ഡൗൺ ചെയ്യുന്നത്. രോഗ നിയന്ത്രണത്തിനുള്ള എല്ലാ മുൻകരുതലുകളും ബി.ബി.എം.പിയിലെ 198 വാർഡുകളിലും സ്വീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടൊപ്പം ബംഗളൂരു റൂറൽ, രാമനഗര ജില്ലകളിൽ കോവിഡ് േരാഗികൾ വർധിക്കുന്നതും ബംഗളൂരു അർബനിലെ ആശുപത്രികളെ സമ്മർദത്തിലാക്കുന്നുണ്ട്. ഈ ജില്ലകളിൽനിന്നുള്ളവരും ചികിത്സക്കായി എത്തുന്നത് ബംഗളൂരു അർബനിലെ ആശുപത്രികളിലാണ്. ഇത് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളെ ബാധിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. കോവിഡ് ക്ലസ്റ്റർ മേഖലയിൽ വ്യാപനം തടയാൻ പുതിയ മാർഗങ്ങൾ സ്വീകരിക്കാനാണ് ബി.ബി.എം.പിയുടെ തീരുമാനം. നിലവിൽ സംസ്ഥാനത്ത് പദരായനപുര, എസ്.കെ. ഗാർഡൻ എന്നിവ ഉൾപ്പെടെ നാലു കോവിഡ് ക്ലസ്റ്റർ മേഖലയാണുള്ളത്. വ്യാപനം നിയന്ത്രിക്കുന്നതിൻെറ ഭാഗമായാണ് കണ്ടെയ്ൻമൻെറ് സോണുകൾ വർധിപ്പിച്ചതെന്നും ഇവിടങ്ങളിൽ പരിശോധന വ്യാപകമാക്കുമെന്നും നിയന്ത്രണം കർശനമാക്കുമെന്നും ബി.ബി.എം.പി വാർ റൂം അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story