Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightസ്​റ്റാമ്പ് ഡ്യൂട്ടി...

സ്​റ്റാമ്പ് ഡ്യൂട്ടി മൂന്നു ശതമാനമായി കുറച്ചു

text_fields
bookmark_border
ബംഗളൂരു: ലോക്ഡൗൺ പ്രതിസന്ധിയിലാക്കിയ റിയൽ എസ്േറ്ററ്റ് മേഖലയെ ഉത്തേജിപ്പിക്കാനുള്ള പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ. 21 മുതൽ 35 ലക്ഷം വരെ വിലവരുന്ന ഫ്ലാറ്റ്, വസ്തു എന്നിവയുടെ കൈമാറ്റത്തിനുള്ള രജിസ്ട്രേഷൻ സ്റ്റാമ്പ് ഡ്യൂട്ടി അഞ്ചു ശതമാനത്തിൽനിന്ന് മൂന്നു ശതമാനമായി സർക്കാർ വെട്ടിക്കുറച്ചു. റവന്യൂ വകുപ്പ് അധികൃതരുമായി നടന്ന കൂടിക്കാഴ്ചക്കുശേഷം മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ സ്റ്റാഫ് ഡ്യൂട്ടി കുറക്കാനുള്ള നിർദേശം നൽകുകയായിരുന്നു. വസ്തുവകകളുടെ രജിസ്ട്രേഷൻ, വാഹന രജിസ്ട്രേഷൻ എന്നീ ഇനത്തിൽ 3,543 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്. സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചതോടെ സംസ്ഥാന സർക്കാറിന് പ്രതിവർഷം 300 കോടിയുടെ നഷ്ടമുണ്ടാകും. സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചതോടെ 35 ലക്ഷം രൂപ വരുന്ന വസ്തു വാങ്ങുന്നയാൾക്ക് മൂന്നു ലക്ഷം രൂപ വരെ ലാഭിക്കാനാകും. ഡോഗ് സ്ക്വാഡിനായി പ്രത്യേക പാർക്ക് ബംഗളൂരു: ആടുഗൊടിയിൽ ബംഗളൂരു ഡോഗ് സ്ക്വാഡിലെ നായ്ക്കൾക്കായി സ്ഥാപിച്ച പ്രത്യേക പാർക്കിൻെറ പ്രവർത്തനം തുടങ്ങി. സിറ്റി ഡോഗ് സ്ക്വാഡിൽ കൂടുതൽ നായ്ക്കളെ വിന്യസിക്കാനും അവക്ക് പരിശീലനം നൽകാനുമാണ് പാർക്ക് ഉപയോഗിക്കുക. ശ്വാന സേനയെ ശക്തിപ്പെടുത്തുന്നതിന് 2.5 േകാടി െചലവിൽ 50 പുതിയ നായ്ക്കളെ ദത്തെടുക്കുമെന്ന് സിറ്റി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംസ്ഥാനത്തെ നിരവധി കുറ്റകൃത്യങ്ങൾ പുറത്തുകൊണ്ടുവരാൻ ഡോഗ് സ്ക്വാഡിൻെറ സഹായം ലഭിച്ചിട്ടുണ്ടെന്നും നായ്ക്കൾക്ക് വിദഗ്ധ പരിശീലനം നൽകാൻ പാർക്ക് ഉപകാരപ്പെടുമെന്നും സിറ്റി പൊലീസ് കമീഷണർ ഭാസ്കർ റാവു പറഞ്ഞു. 'ഡോഗ് ഗുരു' എന്നറിയപ്പെടുന്ന നായ്ക്കളുടെ മനശ്ശാസ്ത്രജ്ഞനായ അമൃത് ശ്രീധര ഹിരണ്യയെ സ്ക്വാഡിൽ നിയമിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം വനിത പൊലീസുകാരുടെ സേവനവും ഡോഗ് സ്ക്വാഡിൽ ഉൾപ്പെടുത്തും. ജോലി സമയം ദീർഘിപ്പിച്ച നടപടി പിൻവലിച്ചു ബംഗളൂരു: സംസ്ഥാനത്തെ വ്യവസായ മേഖലയിൽ തൊഴിലാളികളുടെ ജോലി സമയം എട്ടുമണിക്കൂർ എന്നത് പത്തുമണിക്കൂറായി ഉയർത്തിയ സർക്കാർ ഉത്തരവ് പിൻവലിച്ചു. പത്തുമണിക്കൂറിലേക്ക് പ്രവൃത്തി സമയം നീട്ടിയതിനെതിരെ തൊഴിലാളി സംഘടനകൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തൊഴിലാളികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടും പ്രതിഷേധവും കണക്കിലെടുത്താണ് ഉത്തരവ് സർക്കാർ റദ്ദാക്കിയത്. സമാനമായ ഉത്തരവ് നടപ്പാക്കിയ യുപി, രാജസ്ഥാന്‍ സര്‍ക്കാറുകളും അവരുടെ ഉത്തരവുകള്‍ റദ്ദ് ചെയ്തിരുന്നു. ടെക്കിയുടെ മരണം; രണ്ടുപേർക്കെതിരെ കേസ് ബംഗളൂരു: കനത്ത മഴയിൽ നിർമാണത്തിലിരിക്കുന്ന മതിൽ തകർന്ന് സോഫ്റ്റ് വെയർ എൻജിനീയറായ യുവതി മരിച്ച സംഭവത്തിൽ സ്ഥലം ഉടമക്കും കരാറുകാരനുമെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായി നിർമാണ പ്രവൃത്തി നടത്തിയതിനാണ് കേസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇരുവർക്കും പൊലീസ് നോട്ടീസ് അയച്ചു. അന്വേഷണത്തിനു ശേഷം ഇരുവർക്കെതിരെയും തുടർ നടപടി സ്വീകരിക്കുമെന്ന് നന്ദിനി ലേഒൗട്ട് പൊലീസ് അറിയിച്ചു. ലക്ഷ്മി ദേവി നഗറിലെ എസ്. ശിൽപയാണ് മതിൽ ഇടിഞ്ഞ് ഹോളോബ്രിക്സ് കട്ട തലയിൽ വീണ് മരിച്ചത്. സംഭവത്തിൽ ബി.ബി.എം.പി പത്തു ലക്ഷം രൂപ നഷ്ടപരിഹാരമായി ഉടൻ നൽകണമെന്ന് ലക്ഷ്മി ദേവി നഗർ കൗൺസിലർ വേലുനായകർ ആവശ്യപ്പെട്ടിട്ടുണ്ട്. ശിൽപയുടെ വീട് ബി.ബി.എം.പി കമീഷണർ ബി.എച്ച്. അനിൽകുമാർ സന്ദർശിച്ചു. മുഖ്യമന്ത്രിയുമായും മേയറുമായും സംസാരിച്ചശേഷം നഷ്ടപരിഹാരം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. രണ്ടായിരം സർക്കാർ സ്കൂളുകളിൽ 'മിക്സഡ് മീഡിയം' ബംഗളൂരു: സംസ്ഥാനത്തെ രണ്ടായിരം സർക്കാർ സ്കൂളുകളിൽ ഇംഗ്ലീഷ്, കന്നട മീഡിയം ക്ലാസുകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ അറിയിച്ചു. ഇതുവരെ ഏതെങ്കിലും ഒരു ഭാഷയിൽ മാത്രം ക്ലാസുകൾ നടത്തിയിരുന്ന സ്കൂളുകളാണ് 'മിക്സഡ് മീഡിയ' ത്തിലേക്ക് മാറുന്നത്. ഈ സ്കൂളുകളിൽ കന്നടയിലും ഇംഗ്ലീഷിലും ക്ലാസുകൾ നടത്തും. ഇരു ഭാഷകളിലുള്ള പുസ്തകങ്ങളും ലഭ്യമാക്കും. പ്രവേശനം തേടുമ്പോൾ ഏതു ഭാഷ വിഷയം എടുക്കണമെന്നതും തീരുമാനിക്കാം. പരീക്ഷ എഴുതാനും ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുക്കാം. കന്നട പഠിപ്പിക്കാത്ത സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾക്കെതിരെ നടപടിയെടുക്കുമെന്നും സ്കൂളുകളുടെ അംഗീകാരം റദ്ദാക്കുമെന്നും മന്ത്രി അറിയിച്ചു. പൊതു പ്രവേശന പരീക്ഷക്ക് കൂടുതൽ സൻെററുകൾ ബംഗളൂരു: കോവിഡ്19 ‍ൻെറ പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ യാത്ര ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പൊതുപ്രവേശന പരീക്ഷ (സി.ഇ.ടി) ക്ക് കൂടുതൽ സ്ഥലങ്ങളിൽ പരീക്ഷ കേന്ദ്രം അനുവദിക്കാൻ കർണാടക പരീക്ഷ അതോറിറ്റി തീരുമാനിച്ചു. പരീക്ഷ കേന്ദ്രം വിദ്യാർഥികൾക്ക് മാറ്റാനും അവസരമുണ്ട്. ഇപ്പോൾ താമസിക്കുന്ന സ്ഥലത്തിന് ഏറ്റവും അടുത്തുള്ള സൻെറർ തിരഞ്ഞെടുക്കാം. പരീക്ഷ കേന്ദ്രം മാറ്റുന്നത് അടക്കമുള്ള തിരുത്തലുകൾക്കുള്ള അവസാന തീയതി ഇൗ മാസം 31 ആണ്. സാമൂഹിക അകലം ഉറപ്പാക്കേണ്ടതിനാൽ കൂടുതലായി 75 സൻെററുകൾ കൂടിയാണ് സജ്ജമാക്കുന്നത്. നേരത്തെ നിശ്ചയിച്ച സൻെറുകൾക്കൊപ്പം പുതിയ സൻെററുകളുടെ പേരും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചശേഷം അനുയോജ്യമായ സൻെറർ വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാം. കടപുഴകിയ് 60 മരങ്ങൾ ബംഗളൂരു: കഴിഞ്ഞ ദിവസം വൈകീട്ടുണ്ടായ കനത്ത മഴയിൽ ബംഗളൂരു നഗരത്തിൻെറ വിവിധ ഭാഗങ്ങളിലായി 60 ലധികം മരങ്ങൾ കടപുഴകി. മല്ലേശ്വരത്ത് മാത്രം 25 മരങ്ങളാണ് വീണത്്. ബൈക്കുകളും കാറുകളും മരം വീണ് തകർന്നു. 60 മരങ്ങൾ ബി.ബി.എം.പി ജീവനക്കാർ നീക്കം ചെയ്തു. പലയിടങ്ങളിലായി 30ലധികം വൈദ്യുതി തൂണുകളും തകർന്നു വീണു. ഇത് വൈദ്യുതി വിതരണത്തെയും ബാധിച്ചു. വൈദ്യുതി വിതരണത്തിലെ തടസ്സം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ബെസ്കോം. മരങ്ങൾ വീണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് മല്ലേശ്വരത്താണ്. നൂറുവർഷത്തിലധികം പഴക്കമുള്ള മരങ്ങളാണ് കനത്ത കാറ്റിലും മഴയിലും കടപുഴകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story