Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2019 11:31 PM GMT Updated On
date_range 10 Dec 2019 11:31 PM GMTഇൻറർനാഷനൽ എക്സ്പോ വെള്ളിയാഴ്ച തുടങ്ങും
text_fieldsbookmark_border
കോഴിക്കോട്: ജനം ചാരിറ്റബ്ൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഇൻറർനാഷനൽ എക്സ്പോ വെള്ളിയാഴ്ച മറൈൻ ഗ്രൗണ്ടിൽ തുടങ്ങുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 13ന് നാലു മണിക്ക് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡിസംബർ 31 വരെ പ്രദർശനം നീളും. എല്ലാ ദിവസവും സംഗീത കലാപരിപാടികൾ ഉണ്ടാകും. അലങ്കാരമത്സ്യങ്ങൾ, വിദേശ പക്ഷികൾ, ഭക്ഷ്യയോഗ്യമായ പുഴുക്കൾ എന്നിവയുടെ പ്രദർശനങ്ങൾ നടക്കും. ഭക്ഷ്യമേള, വിപണന സ്റ്റാളുകൾ എന്നിവയുമുണ്ടാകും. വൈകീട്ട് നാലു മുതൽ 9.30 വരെയാണ് പ്രദർശനം. 50 രൂപയാണ് ടിക്കറ്റ് വില. വിദ്യാർഥികൾക്ക് ടിക്കറ്റുകൾ സ്കൂളുകളിൽനിന്ന് സൗജന്യമായി ലഭിക്കും. പ്രോഗ്രാം ചെയർമാൻ കെ.പി. മുഹമ്മദലി, ട്രസ്റ്റ് ചെയർമാർ റാഫി പുതിയകടവ്, സെക്രട്ടറി നിസാർ ഒളവണ്ണ, കോഓഡിനേറ്റർ കെ. കുഞ്ഞാലിക്കുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story