കൈയ്യെഴുത്ത്​ മാസികയുടെ പ്രസക്​തി വിളിച്ചോതി  പൊതു വിദ്യാലയത്തി​െൻറ സാമൂഹിക ഇട​െപടൽ

magazine

ആലപ്പുഴ:അച്ചടി മേഖല ആധുനികവൽക്കരണത്തി​​​​െൻറ പുത്തൻ മേഖല കീഴടക്കും വേളയിൽ പഠന പ്രകിയയുടെ ഭാഗമായി പൊതു വിദ്യാലയത്തിലെ കുരുന്നുകൾ തയ്യാറാക്കിയ കൈയ്യെഴുത്ത്​ മാസികകൾ വേറിട്ട സാമൂഹിക ഇടപെടലുകളാകുന്നു. ആഗോളവൽക്കരണ കാലഘട്ടത്തിൽ ശാസ്​ത്രസാ​േങ്കതിക വിദ്യകൾ വികസിച്ച്​ വിരൽതുമ്പിൽ അത്ഭുതങ്ങൾ സൃഷ്​ടിക്കുന്ന വർത്തമാന കാലത്ത്​ കൈകൾ കൊണ്ട്​ രൂപപ്പെടുത്തിയ മാസിക നൽകുന്ന സന്ദേശം മഹത്തരമാണെന്ന്​ കാണിച്ച്​ തരികയാണ്​ പുന്നപ്രയിലെ 109 വർഷം പഴക്കമുള്ള  ഗവ.ജൂനിയർബേസിക്​ സ്​കൂൾ.

മാതൃഭാഷാദിനത്തിൽ നാലാം തരം വ​െ​​രയുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന സ്​കൂളിൽ ​ഒരേസമയം പ്രകാശനം ചെയ്യപ്പെട്ടത്​ 17 കൈയ്യെഴുത്ത്​ മാസികകളാണ്​.കണിക്കൊന്ന, അല്ലിത്താമര, കനകാംബരം, സൂര്യകാന്തി, പനിനീർ പൂവ്​, അൻവാർ(പൂ​െമാട്ട്​), ശംഖ്​ പുഴ്​പം, മൂക്കൂറ്റി, മുക്കൂറ്റി, മുല്ല, ജമന്തി, മന്ദാരം, ചെമ്പകം, ആമ്പൽ, തുമ്പപ്പൂവ്​, ചെമ്പരത്തി, താമര, ചെണ്ട്​ മല്ലി, പാരിജാതം എന്നിങ്ങനെ ഗൃഹാതുരത ഉണർത്തുന്ന പുഷ്​പങ്ങളുടെ ഒരു ഹാരം തന്നെയാണ്​ കുട്ടികൾ ഒരുക്കിയത്​.നാലാം തരം വരെയുള്ള ക്​ളാസുകളിൽ പഠിക്കുന്ന 510  കുട്ടികളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ  ഇതിൽ ഏതെങ്കിലും ഒരു പുസ്​തകത്തിൽ തങ്ങളുടേതായ പങ്ക്​ വഹിച്ചിട്ടുണ്ട്​.സ്​കൂൾ മാനേജിങ്ങ്​ കമ്മിറ്റിയംഗങ്ങൾ ഏറ്റുവാങ്ങി കുട്ടികളുടെ സന്തോഷത്തിൽ പങ്കാളികളായി.

സ്​കൂളിലെ മലയാളം ക്​ളബ്ബായ വിദ്യാരംഗം കലാവേദിയുടെ ആഭിമുഖ്യത്തിലാണ്​ എൽ.കെ.ജി മുതൽ നാലാം ത​രം വരെയുള്ള ക്​ളാസുകളിലെ 17 ഡിവിഷനുകൾ കൈയ്യെഴുത്ത്​ മാസിക തയ്യാറാക്കിയത്​.കഥ,കവിത,യാത്രാവിവരണം,ജീവചരിത്രക്കുറിപ്പ്​,പ​ഴംചൊല്ലുകൾ,കൃഷി ചൊല്ലുകൾ,മഹദ്​ വചനങ്ങൾ തുടങ്ങിയ രചനകളുണ്ട്​.ഇതിന്​ പുറമെ   ഹെഡ്​മാസ്​റ്റർ അഹമ്മദ്​ കബീർ,സ്​കൂൾ മാനേജ്​മ​​​െൻറ്​ കമ്മിറ്റി ചെയർമാൻ ടി.പ്രശാന്ത്​ കുമാർ ക്​ളാസ്​ ടീച്ചർമാർ തുടങ്ങിയവരുടെ ആശംസകളുമുണ്ട്​.

സീനിയർ അസിസ്​റ്റൻറ്​ വൈ.സാജിദ,റിസോഴ്​സ്​ ഗ്രൂപ്പ്​ കൺവീൻർ​ ജെ.ഷീബ, വിദ്യാരംഗം കൺവീനർ ജോമി ജോൺസൺ തുടങ്ങിയവരാണ്​ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്​.ഒരേ വലിപ്പത്തിൽ തയ്യാറാക്കിയ രചനകളെല്ലാം കുട്ടികൾ സ്​കൂളിൽ  വെച്ച്​ തന്നെയാണ്​ പൂർത്തിയാക്കിയത്​.അറബിയിലുള്ള അൻവാർ അഥവാ പൂമൊട്ട്​ ശ്രദ്ധേയമായി.
കഴിഞ്ഞ ക്രിസ്​ മസ്​^പുതുവൽസര വേളയിൽ 400 ആ​ശംസാ കാർഡുകൾ കുട്ടികൾ സ്വയം തയ്യാറാക്കി വാർത്തകളിൽ സ്​ഥാനം പിടിച്ചിരുന്നു.കുട്ടികളുടെ കൈയ്യെഴുത്ത്​ മാസിക നാട്ടുകാർക്ക്​ കാണുന്നതിനായി ‘മികവി​​​​െൻറ പ്രദർശനം’എന്ന പേരിൽ  സ്​കൂളിൽ ഒരു പരിപാടി നടത്താനുള്ള  ഒരുക്കത്തിലാണ്​ മാനേജ്​മ​​​െൻറ്​ കമ്മിറ്റി.

Loading...
COMMENTS