ഉദ്ഘാടനത്തിനൊരുങ്ങി തണ്ണീര്‍മുക്കം ആശുപത്രിയിലെ കിടത്തിച്ചികിത്സ കേന്ദ്രം

12:49 PM
23/07/2020
Thanneermukkom-Hospital
നി​ർ​മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ ത​ണ്ണീ​ർ​മു​ക്കം സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ പു​തി​യ കെ​ട്ടി​ടം

ആ​ല​പ്പു​ഴ: ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി ത​ണ്ണീ​ര്‍മു​ക്കം സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ പു​തി​യ കി​ട​ത്തി​ച്ചി​കി​ത്സ കേ​ന്ദ്രം. കേ​ന്ദ്ര​ത്തി​ന് 2018-19 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ലാ​ണ് പു​തി​യ കെ​ട്ടി​ടം നി​ര്‍മി​ക്കാ​ൻ എം.​പി ഫ​ണ്ടി​ല്‍നി​ന്ന്​ തു​ക അ​നു​വ​ദി​ച്ച​ത്. കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം.​പി, വ​യ​ലാ​ര്‍ ര​വി എം.​പി എ​ന്നി​വ​രു​ടെ 50 ല​ക്ഷം വീ​തം ​െച​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.

ഇ​രു​നി​ല​യി​ലാ​യി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ല്‍ ഡോ​ക്​​ടേ​ഴ്​​സ്​ റൂം, ​ന​ഴ്​​സു​മാ​ര്‍ക്കു​ള്ള വി​ശ്ര​മ​മു​റി, ഫാ​ര്‍മ​സി റൂം ​എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പ്ര​ഭ മ​ധു പ​റ​ഞ്ഞു.

ചു​റ്റു​മ​തി​ല്‍ നി​ർ​മാ​ണം, സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണം എ​ന്നി​വ​ക്ക്​ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 10 ല​ക്ഷ​വും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

Loading...
COMMENTS