വികസനം തേടി നാഗംകുളങ്ങര കവല

09:48 AM
30/06/2020
nagamkulangara-kavala
നാഗംകുളങ്ങര കവല

തു​റ​വൂ​ർ: വ​യ​ലാ​ർ വ​ഴി ചേ​ർ​ത്ത​ല-​എ​റ​ണാ​കു​ളം റോ​ഡി​ലെ ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്നു​ള്ള ര​ണ്ടാ​മ​ത്തെ പ്ര​ധാ​ന ക​വ​ല​യാ​ണ് നാ​ഗം​കു​ള​ങ്ങ​ര. ദ്രു​ത​ഗ​തി​യി​ൽ സ​മീ​പ​പ്ര​ദേ​ശ​ത്തി​​െൻറ വി​ക​സ​ന പ​ദ്ധ​തി​ക​ൾ വ​രു​ന്നു​ണ്ടെ​ങ്കി​ലും ഈ ​ക​വ​ല​യു​ടെ വി​ക​സ​ന​കാ​ര്യ​ത്തി​ൽ ഒ​രു ന​ട​പ​ടി​യു​മി​ല്ല.

തി​ര​ക്കേ​റി​യ ഈ ​റോ​ഡി​ൽ അ​മി​ത വേ​ഗ​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​ടു​ങ്ങി​യ ക​വ​ല​യി​ൽ എ​ത്തു​മ്പോ​ൾ ബു​ദ്ധി​മു​ട്ടി​യാ​ണ് തി​രി​ഞ്ഞു​പോ​കു​ന്ന​ത്. മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ ഒ​ന്നും സ്ഥാ​പി​ച്ചി​ട്ടി​ല്ലാ​ത്ത ഇ​വി​ടെ കാ​ഴ്ച​മ​റ​ച്ച് റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ന്ന വ​ലി​യ ആ​ൽ​മ​ര​വും ക​വ​ല​യു​ടെ വി​ക​സ​ന​ത്തി​ന് ത​ട​സ്സം സൃ​ഷ്​​ടി​ക്കു​ന്നു. 

ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്ന് പ​ള്ളി​പ്പു​റം ഇ​ൻ​ഫോ​പാ​ർ​ക്കി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്താ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ 100 കോ​ടി രൂ​പ ചെ​ല​വി​ട്ട് പാ​ലം നി​ർ​മാ​ണം ഉ​ൾ​െ​പ്പ​ടെ​യു​ള്ള റോ​ഡ് വി​ക​സ​ന​ത്തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കു​ന്നു​ണ്ട്. ഇ​തി​​െൻറ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ന്നു. തി​ര​ക്കേ​റി​യ റോ​ഡി​ലെ കു​പ്പി​ക്ക​ഴു​ത്താ​യ ചാ​ത്ത​ൻ​ചി​റ പാ​ല​വും പൊ​ളി​ച്ച​ു​പ​ണി​യു​ന്ന​തി​ന് പ​ദ്ധ​തി​യു​ണ്ട്.

ഇ​തി​നോ​ടൊ​പ്പം ആ​ധു​നി​ക രീ​തി​യി​ൽ ശാ​സ്ത്രീ​യ​മാ​യ പ​ഠ​നം ന​ട​ത്തി നാ​ഗം​കു​ള​ങ്ങ​ര ക​വ​ല എ​ത്ര​യും​വേ​ഗം വി​ക​സി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നു​വ​രു​ന്നു. റോ​ഡ് പ​ണി​യു​ന്ന​തി​നൊ​പ്പം ക​വ​ല​യു​ടെ വി​ക​സ​ന​വും വേ​ണ​മെ​ന്ന​താ​ണ്​ ആ​വ​ശ്യം.

Loading...
COMMENTS