പ്രളയ പുനർനിർമാണം:  രാമോജി ഫിലിം സിറ്റിയുടെ 121 വീട്​ കൈമാറി

  • വീടും സ്ഥലവും ഇല്ലാത്തവർക്ക് ഓരോ ജില്ലയിലും ഭവനസമുച്ചയം -മുഖ്യമന്ത്രി

10:02 AM
10/02/2020
രാമോജി ഫിലിം സിറ്റി കുടുംബശ്രീ ഭവന നിർമാണ യൂനിറ്റുകൾ വഴി നിർമിച്ചുനൽകിയ വീടുകളുടെ താക്കോൽദാന ചടങ്ങ്​ ഉദ്​ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. രാമോജി ഫിലിം സിറ്റി പ്രതിനിധി ചെറുകുരി കിരൺ, മന്ത്രിമാരായ ജി. സുധാകരൻ, തോമസ് ഐസക്, പി. തിലോത്തമൻ, എ.എം. ആരിഫ് എം.പി എന്നിവർ സമീപം

ആ​ല​പ്പു​ഴ: ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യു​ടെ അ​ടു​ത്ത​ഘ​ട്ട​മാ​യി സ്വ​ന്ത​മാ​യി വീ​ടോ ഭൂ​മി​യോ ഇ​ല്ലാ​ത്ത​വ​ർ​ക്ക് ഓ​രോ ജി​ല്ല​യി​ലും ഒ​രു ഭ​വ​ന​സ​മു​ച്ച​യ​മെ​ങ്കി​ലും സ​ർ​ക്കാ​ർ നി​ർ​മി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തി​ന്​ വി​വി​ധ വ​കു​പ്പു​ക​ളു​ടെ കൈ​വ​ശ​മു​ള്ള ഭൂ​മി ഏ​റ്റെ​ടു​ത്താ​ണ് സ്ഥ​ലം ക​ണ്ടെ​ത്തു​ക. ഇ​ത് സാ​ധ്യ​മാ​യി​ല്ലെ​ങ്കി​ൽ മ​റ്റ് മാ​ർ​ഗ​ങ്ങ​ൾ തേ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പ്ര​ള​യാ​ന​ന്ത​ര പു​ന​ർ നി​ർ​മാ​ണ​ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​രം ഹൈ​ദ​രാ​ബാ​ദി​ലെ രാ​മോ​ജി ഫി​ലിം സി​റ്റി, പ്ര​ള​യ ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് കു​ടും​ബ​ശ്രീ ഭ​വ​ന​നി​ർ​മാ​ണ യൂ​നി​റ്റു​ക​ൾ വ​ഴി നി​ർ​മി​ച്ചു​ന​ൽ​കി​യ 121 ഭ​വ​ന​ത്തി​​െൻറ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ഏ​ഴ് കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് രാ​മോ​ജി ഫി​ലിം സി​റ്റി വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പാ​വ​പ്പെ​ട്ട​വ​ർ​ക്ക് കേ​വ​ലം വീ​ട് മാ​ത്ര​മ​ല്ല, തൊ​ഴി​ൽ, പ്രാ​യ​മാ​യ​വ​ർ​ക്കും രോ​ഗി​ക​ൾ​ക്കും പ​രി​ച​ര​ണം തു​ട​ങ്ങി​യ​വ​യെ​ല്ലാം ല​ഭ്യ​മാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. 

സ​ർ​ക്കാ​ർ കു​ടും​ബ​ശ്രീ​യെ ശാ​ക്തീ​ക​രി​ച്ചു. നി​ർ​മാ​ണ​മേ​ഖ​ല​യി​ലെ തൊ​ഴി​ൽ പു​രു​ഷ​ന്മാ​രു​ടെ  കു​ത്ത​ക​യാ​യി​രു​ന്ന​ത് മാ​റ്റി വ​നി​ത​ക​ൾ​ക്കും അ​വ​സ​രം ഒ​രു​ക്കാ​ൻ കു​ടും​ബ​ശ്രീ​ക്ക് ക​ഴി​ഞ്ഞു. 415 വ​നി​ത​ക​ൾ​ക്കാ​ണ് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ൽ കു​ടും​ബ​ശ്രീ ആ​ല​പ്പു​ഴ​യി​ൽ പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ഇ​വ​ർ ഇ​പ്പോ​ൾ​ത​ന്നെ 14 ലൈ​ഫ് ഭ​വ​ന​വും ന​ല്ല​രീ​തി​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ചു. വീ​ടു​ക​ൾ ന​മു​ക്ക് നി​ർ​മി​ച്ചു​ന​ൽ​കി​യ രാ​മോ​ജി ഫി​ലിം സി​റ്റി ഉ​ട​മ​ക​ളെ അ​ഭി​ന​ന്ദി​ച്ച മു​ഖ്യ​മ​ന്ത്രി തു​ട​ർ​ന്നും സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥി​ച്ചു. ധാ​ര​ണ​പ​ത്രം പ്ര​കാ​രം 116 വീ​ടാ​ണ് നി​ർ​മി​ക്കേ​ണ്ടി​യി​രു​ന്ന​ത്. മി​ച്ചം തു​ക ക​ണ്ടെ​ത്തി 121 വീ​ട്​ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞു. ലൈ​ഫ് പ​ദ്ധ​തി വ​ഴി ര​ണ്ടു​ല​ക്ഷം വീ​ടാ​ണ് പൂ​ർ​ത്തി​യാ​ക്കി​വ​രു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. രാ​മോ​ജി ഫി​ലിം സി​റ്റി​യു​ടെ പ്ര​തി​നി​ധി ചെ​റു​കു​രി കി​ര​ണി​നെ മു​ഖ്യ​മ​ന്ത്രി ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. വീ​ട് നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കി എ​ട്ട് മാ​സ​ത്തി​ന​കം പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ മു​ൻ സ​ബ്ക​ല​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ തേ​ജ​ക്കു​ള്ള ഉ​പ​ഹാ​ര​വും മു​ഖ്യ​മ​ന്ത്രി ന​ൽ​കി. ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും കു​ടും​ബ​ശ്രീ​യു​ടെ കെ​ട്ടി​ട നി​ർ​മാ​ണ യൂ​നി​റ്റ് തു​ട​ങ്ങു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​നി​ത​ക​ളു​ടെ നി​ർ​മാ​ണ ഗ്രൂ​പ്പു​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന​വും ഇ​ൻ​സ​െൻറി​വ് വി​ത​ര​ണ​വും മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ച്ചു. പ​ദ്ധ​തി നി​ർ​വ​ഹ​ണം ന​ട​ത്തി​യ ടീം ​അം​ഗ​ങ്ങ​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ഭ​ക്ഷ്യ സി​വി​ൽ​സ​പ്ലൈ​സ് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ നി​ർ​വ​ഹി​ച്ചു. എ.​എം. ആ​രി​ഫ് എം.​പി, രാ​മോ​ജി ഗ്രൂ​പ്പി​​െൻറ മാ​ർ​ഗ​ദ​ർ​ശി ചി​ട്ടി ഫ​ണ്ട് എം.​ഡി ശൈ​ല​ജ കി​ര​ൺ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ജി. ​വേ​ണു​ഗോ​പാ​ൽ, കു​ടും​ബ​ശ്രീ ഡ​യ​റ​ക്ട​ർ ആ​ശ വ​ർ​ഗീ​സ്, കു​ടും​ബ​ശ്രീ ഗ​വേ​ണി​ങ് ബോ​ഡി അം​ഗം സി.​എ​സ്. സു​ജാ​ത, ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഷീ​ന സ​ന​ൽ​കു​മാ​ർ, ജി​ല്ല മി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ ജെ. ​പ്ര​ശാ​ന്ത് ബാ​ബു, ക​യ​ർ കോ​ർ​പ​റേ​ഷ​ൻ മു​ൻ ചെ​യ​ർ​മാ​ൻ ആ​ർ. നാ​സ​ർ, വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​ർ, രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Loading...
COMMENTS