ചെങ്ങന്നൂർ: മാലിന്യനിക്ഷേപം തടയാന്‍ സി.സി ടി.വി കാമറകള്‍ സ്ഥാപിച്ച റെസിഡൻറ്സ് അ സോസിയേഷന് ഭാരവാഹിക്കും കുടുംബത്തിനും മർദനം. പ്രസിഡൻറ് റെജി വെട്ടുകുഴിയിലിനും ഭാര്യ സുജ ചെറിയാനും സമീപവാസിയായ മഹേഷിനുമാണ് സാമൂഹികവിരുദ്ധരുടെ മർദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് പത്തംഗ സംഘത്തിലുൾപ്പെട്ട രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചെറിയനാട് പടിഞ്ഞാറ്റുംമുറി മാമ്പള്ളി കടത്തിങ്കൽ വീട്ടിൽ അനൂപ് (26), പുലിയൂർ പേരിശ്ശേരി ആലമ്പള്ളിൽ തറയിൽ വീട്ടിൽ രാലിൻ (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് റിമാൻഡ് ചെയ്തു. ചെങ്ങന്നൂർ റെയില്‍വേ സ്റ്റേഷന് പിറകുവശം മാലിന്യനിക്ഷേപം വര്‍ധിച്ചതിനാലാണ് പുത്തൻതെരുവ് റെസിഡൻറ്സ് അസോസിയേഷന് അരലക്ഷം രൂപ ചെലവഴിച്ച് നാല് കാമറകള്‍ സ്ഥാപിച്ചത്.
ബുധനാഴ്ച വൈകീട്ട് 5.15ഓടെയാണ് ചില സാമൂഹികവിരുദ്ധർ കാമറകൾ തകർക്കാനുള്ള ശ്രമം നടത്തിയത് റെജി വെട്ടുകുഴിയിൽ ചോദ്യം ചെയ്തു. ഒപ്പം സമീപവാസികളായുള്ള യുവാക്കളും കൂടി. റെയിൽവേക്ക് പിറകിൽ ശ്രീജിത്തിെൻറ നേതൃത്വത്തിലുള്ള പത്തംഗ സംഘം യുവാക്കളെ മർദിച്ചശേഷം കടന്നുകളഞ്ഞു. വിവരം പൊലീസിൽ അറിയിച്ചതിനെത്തുടർന്ന് റെജിയെ വൈകീട്ട് ഏഴുമണിയോടെയാണ് തിരിച്ചെത്തിയ സംഘം മർദിച്ചത്. രണ്ടുപേരെ പൊലീസ് പിടികൂടി. ഇവരുടെ കൂടെയുണ്ടായിരുന്നവർ ഒളിവിൽ പോയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. റെയിൽവേയുടെ പിറകുവശത്ത് താമസിക്കുന്ന പൂത്തോട്മുക്കിൽ മഹേഷ് മനോഹരൻ (21) കണ്ണിനും തലക്കും പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.