ചാരുംമൂട്: കുടിവെള്ളമില്ലാതെ നട്ടംതിരിയുമ്പോഴും പാലമേൽ പയ്യനല്ലൂർ പനവേലിൽ വയലിൽ നിലംനികത്തൽ വ്യാപകം. പയ്യനല്ലൂർ-മാമൂട് റോഡിനോട് ചേർന്ന പനവേലിൽ വയലില ാണ് കഴിഞ്ഞ രണ്ടുദിവസങ്ങളായി നൂറിലധികം ലോഡ് മണ്ണടിച്ചത്. ഇപ്പോലും നെല്ല് കൃഷിചെയ്ത ിരിക്കുന്ന നിലത്തോടുചേർന്നാണ് രാത്രിയുടെ മറവിൽ വ്യാപകമായി നികത്തിയത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് വില്ലേജ് ഓഫിസർ സ്റ്റോപ് മെമ്മോ നൽകിയശേഷം താലൂക്കിലും കൃഷിവകുപ്പിലും റിപ്പോർട്ട് നൽകിയിരുന്നു. പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ളക്ഷാമമാണ്.
കുടിവെള്ളക്ഷാമം രൂക്ഷമായ കഞ്ചുകോട്, പുലിക്കുന്ന്, മറ്റപ്പള്ളി എന്നിവിടങ്ങളിൽനിന്നാണ് മണ്ണ് കടത്തിക്കൊണ്ട് പോകുന്നതെന്നും ഒരു മാനദണ്ഡവും പാലിക്കുന്നില്ലെന്നും പരാതിയുണ്ട്. എന്നാൽ, നികത്തൽ നിർത്താനുള്ള റവന്യൂ വകുപ്പിെൻറ ഉത്തരവ് വകവെക്കുന്നില്ലെന്നും ഒറ്റ രാത്രിയിൽ നൂറോളം ലോഡ് മണ്ണ് ഇറക്കിയതായും നാട്ടുകാർ പറയുന്നു. നികത്തിയ മണ്ണ് നീക്കണമെന്ന് നാട്ടുകാർ ആവശ്യെപ്പട്ടു. പഞ്ചായത്തിലെ പെെങ്കണ്ണി മല ഇടിച്ച് മണ്ണ് കടത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞിരുന്നു. തുടർന്നുള്ള നിലംനികത്തലും നാട്ടുകാരെ ബുദ്ധിമുട്ടിലാക്കി. ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഒത്താശയോടെയാണ് നിലം നികത്തുന്നതെന്നും ആക്ഷേപമുണ്ട്.