Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആലപ്പുഴയുടെ...

ആലപ്പുഴയുടെ ഐക്യദാർഢ്യം

text_fields
bookmark_border
ആലപ്പുഴയുടെ ഐക്യദാർഢ്യം
cancel
camera_alt??.??.?? ?????????? ???? ????????????? ???????????? ????? ???????? ???????

ആ​ല​പ്പു​ഴ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഇടുതു നേതാക്കൾ ഉൾ​പെടെയുള്ളവരെ അറസ്​റ്റ്​ ചെയ്​തതിനെതിരെയും ജില്ലയു​െട വിവിധ ഭാഗങ്ങളിൽ പ്രതിഷേധം അലയടിച്ചു. മഹല്ല്​ കമ്മിറ്റികളുടെയും രാഷ്​ട്രീയ പാർട്ടികളുടെയും ജനകീയ കൂട്ടായ്​മകളുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും ധർണയും നടന്നു.​ വെള്ളിയാഴ്​ച ജില്ലയുടെ പല ഭാഗങ്ങളിലും പ്രകടനങ്ങൾക്ക്​ ആഹ്വാനം ചെയ്​തിട്ടുണ്ട്​. സി.​പി.​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ​യെ​യും സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം ​െയ​ച്ചൂ​രി​യെ​യും അ​റ​സ്​​റ്റ്​ ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി.​പി.​െ​എ ജി​ല്ല ക​മ്മി​റ്റി പ്ര​ക​ട​ന​ങ്ങ​ളും സ​മ്മേ​ള​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. അ​മ്പ​ല​പ്പു​ഴ​യി​ൽ പ്ര​ക​ട​ന​ത്തി​നും സ​മ്മേ​ള​ന​ത്തി​നും സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ്, ജി​ല്ല എ​ക്സി. അം​ഗം വി. ​മോ​ഹ​ൻ​ദാ​സ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഇ.​കെ. ജ​യ​ൻ, ആ​ർ. അ​നി​ൽ​കു​മാ​ർ, ബി. ​ന​സീ​ർ, സി. ​രാ​ധാ​കൃ​ഷ്ണ​ൻ, പി. ​സു​രേ​ന്ദ്ര​ൻ, ബി. ​അ​ൻ​സാ​രി, കെ.​എ​ൽ. ബ​ന്നി, കെ.​എ​ഫ്. ലാ​ൽ​ജി, ആ​ർ. ശ്രീ​കു​മാ​ർ, കെ.​എം. ജു​നൈ​ദ്​ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ആ​ല​പ്പു​ഴ​യി​ൽ പ്ര​ക​ട​ന​ത്തി​ന് സി.​പി.​ഐ ജി​ല്ല അ​സി. സെ​ക്ര​ട്ട​റി ജി. ​കൃ​ഷ്ണ​പ്ര​സാ​ദ്‌, ജി​ല്ല എ​ക്സി​ക്യൂ​ട്ടീ​വ്​ അം​ഗം ജ്യോ​തി​സ്, പി.​എ​സ്.​എം. ഹു​സൈ​ൻ, ആ​ർ. സു​രേ​ഷ്, വി.​ജെ. ആ​ൻ​റ​ണി, ഡി.​പി. മ​ധു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​രൂ​രി​ൽ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​കെ. ഉ​ത്ത​മ​ൻ, എം.​പി. ബി​ജു, പി.​സി. ജോ​യി, ടി.​കെ. ച​ക്ര​പാ​ണി, ടി.​കെ. ത​ങ്ക​പ്പ​ൻ, ഇ.​എ​സ്. ഷി​ഹാ​ബു​ദ്ദീ​ൻ, നൗ​ഷാ​ദ് കു​ന്നേ​ൽ, കെ. ​ര​മ​ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കാ​യം​കു​ള​ത്ത് പ്ര​ക​ട​ന​ത്തി​ന് എ. ​ഷാ​ജ​ഹാ​ൻ, എ.​എ. റ​ഹിം, എ. ​അ​ജി​കു​മാ​ർ, സി.​എ. അ​രു​ൺ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. എ​ഫ്.​എ​സ്.​ഇ.​ടി.​ഒ ജി​ല്ല ക​മ്മി​റ്റി പ്ര​ക​ട​നം ന​ട​ത്തി. ജി​ല്ല സെ​ക്ര​ട്ട​റി എ.​എ. ബ​ഷീ​ർ, പ്ര​സി​ഡ​ൻ​റ്​ എ​സ്. ധ​ന​പാ​ൽ, കെ.​എ​സ്.​ടി.​എ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ഡി. ​സു​ധീ​ഷ്, എ​ൻ.​ജി.​ഒ യൂ​നി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​സ്. ഉ​ഷാ​കു​മാ​രി, എ​ൽ. മാ​യ, പി. ​സ​ജി​ത്ത്, എ​ൻ.​ജി.​ഒ യൂ​നി​യ​ൻ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ പി.​സി. ശ്രീ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സി.​എം.​പി​യു​ടെ യു​വ​ജ​ന പ്ര​സ്ഥാ​ന​മാ​യ കേ​ര​ള സോ​ഷ്യ​ലി​സ്​​റ്റ്​ യൂ​ത്ത്​ ഫെ​ഡ​റേ​ഷ​ൻ ആ​ല​പ്പു​ഴ ഇ​രു​മ്പു​പാ​ലം ബി.​എ​സ്.​എ​ൻ.​എ​ൽ ഓ​ഫി​സി​ലേ​ക്ക്​ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. കെ.​എ​സ്.​വൈ.​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​ടി. ഇ​തി​ഹാ​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

കെ.​എ​സ്.​വൈ.​എ​ഫ്​ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ തോ​മ​സ് കോ​ട​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എം.​പി ജി​ല്ല സെ​ക്ര​ട്ട​റി എ. ​നി​സാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഐ.​ആ​ർ. റാ​ഫി, അ​നീ​ഷ് ബാ​ബു, സ​ന്തോ​ഷ്, സു​രേ​ഷ്, ദി​ലീ​പ്ഖാ​ൻ, അ​നീ​സ് മാ​ലി​ക്, സൈ​നു​ദ്ദീ​ൻ, ഉ​ത്ത​മ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി ആഭിമുഖ്യത്തിൽ 28ന്​ നടക്കുന്ന രാജ്ഭവൻ മാർച്ചിൽ ജില്ലയിൽനിന്ന്​ നൂറുപ്രതിനിധികളെ പങ്കെടുപ്പിക്കുമെന്ന്​ സംസ്ഥാന വൈസ് പ്രസിഡൻറ്​ എച്ച്​. മുഹമ്മദാലി അറിയിച്ചു. സുധീർ കോയ അധ്യക്ഷത വഹിച്ചു. ചാരുംമൂട് സാദത്ത്​, ഹബീബ് തൈപ്പറമ്പിൽ, കെ.പി. നാസർ, പി.ടി. ഷാജഹാൻ, സി.സി. സാലി, ശരീഫ് കുട്ടി, യു. ലത്തീഫ്, സാദിഖ്​, ഹക്കീം തുടങ്ങിയവർ സംസാരിച്ചു.

സീതാറാം ​െയച്ചൂരി, ഡി. രാജ അടക്കമുള്ള ഇടതുപക്ഷ നേതാക്കളുടെ അറസ്​റ്റിൽ ഐ.എൻ.എൽ ജില്ല പ്രസിഡൻറ്​ നിസാറുദ്ദീൻ കാക്കോന്തറയും ജനറൽ സെക്രട്ടറി ബി. അൻഷാദും അപലപിച്ചു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണുള്ളതെന്നും പ്രതിഷേധത്തെ അടിച്ചമർത്തുന്നത് ഹിറ്റ്ലറിസമാണെന്നും നേതാക്കൾ പറഞ്ഞു. വടുതല: ദേശീയ പൗരത്വ ഭേദഗതി നിയമത്തിൽ യു.ഡി.എഫ് അരൂക്കുറ്റി മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ചും സമ്മേളനവും നടത്തി. അരൂക്കുറ്റിയിൽനിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് വടുതല ജങ്​ഷനിൽ സമാപിച്ചു. ഡി.സി.സി പ്രസിഡൻറ്​‌ എം. ലിജു ഉദ്​ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ മക്കാർ മൗലവി അധ്യക്ഷതവഹിച്ചു.

അഷ്​റഫ് വെള്ളേഴത്ത്, ഇ.കെ. കുഞ്ഞപ്പൻ, കെ.എ. പരീത് തുടങ്ങിയവർ സംസാരിച്ചു. അമ്പലപ്പുഴ: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം ​െയച്ചൂരിയെയും ഇടതുപക്ഷ നേതാക്കളെയും അറസ്​റ്റ്​ ചെയ്ത കേന്ദ്ര നിലപാടിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. അമ്പലപ്പുഴ ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. എ.പി. ഗുരുലാൽ, കെ. മോഹൻ കുമാർ, പി.ജി. സൈറസ്, എം. രഘു, കെ.എം. സെബാസ്​റ്റ്യൻ, ആർ. റജിമോൻ, വി.എസ്. മായാദേവി, കെ. ജഗദീശൻ, പി.പി. ആൻറണി, അലിയാർ എം. മാക്കിയിൽ, എൻ.പി. വിദ്യാനന്ദൻ എന്നിവർ സംസാരിച്ചു. പൂച്ചാക്കൽ: ചേർത്തല എൻജിനീയറിങ് കോളജിലെ രണ്ടാംവർഷ വിദ്യാർഥികൾ കാമ്പസിൽ പ്രതിഷേധം സംഘടിപ്പിച്ചു. വംശീയമായ വേർതിരിവുണ്ടാക്കുന്ന എൻ.ആർ.സിയും സി.എ.ബിയും പിൻവലിക്കുക എന്ന പ്ലക്കാർഡുകളുയർത്തിയാണ് അവർ കാമ്പസിലിറങ്ങിയത്. അജ്മൽ, അമൃത, ഷെഫ്ന, അനുവിന്ദ് എന്നിവർ നേതൃത്വം നൽകി.

റാ​ലി ഇന്ന്​​
വ​ടു​ത​ല: പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ വ​ടു​ത​ല കോ​ട്ടൂ​ർ കാ​ട്ടു​പു​റം പ​ള്ളി ജ​മാ​അ​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ൽ പൗ​ര​ത്വ സം​ര​ക്ഷ​ണ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കും. വൈ​കീ​ട്ട്​ നാ​ലി​ന്​ കാ​ട്ടു​പു​റം പ​ള്ളി പ​രി​സ​ര​ത്തു​നി​ന്ന്​ ആ​രം​ഭി​ക്കുന്ന പ്രകടനം ഹിദായത്ത്​, കൊമ്പനാമുറി വഴി വടുതല ജങ്​ഷനിൽ എത്തും. 6.30ന്​ ​ജ​മാ​അ​ത്ത്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ ​ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ഷാ​നി​മോ​ൾ ഉ​സ്​​മാ​ൻ എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ഡോ. ​സെ​ബാ​സ്​​റ്റ്യ​ൻ പോ​ൾ, മുഹമ്മദ്​ തൗഫീഖ്​ ബദ്​രി പേഴക്കാപ്പിള്ളി, കൃഷ്​ണൻ ഇരഞ്ഞിക്കൽ മലപ്പുറം തുടങ്ങിയവർ പ്രസംഗിക്കും. പ്രകടനത്തിൽ പ​ങ്കെടുക്കാൻ എല്ലാ ജമാഅത്ത്​ അംഗങ്ങളും നാലു മണിക്ക്​ മുമ്പ്​ കാട്ടുപുറം പള്ളിയിൽ എത്തണമെന്ന് സംഘാടക സമിതി അറിയിച്ചു.

പൂച്ചാക്കലിൽ 22ന്​
പൂച്ചാക്കൽ: ദേശീയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മഹല്ല് ഐക്യവേദിയുടെ പ്രതിഷേധ റാലിയും പൗരാവകാശ സമ്മേളനവും 22ന്​ പൂച്ചാക്കലിൽ നടക്കും. പാണാവള്ളി പഞ്ചായത്ത് ഓഫിസിന് സമീപത്തുനിന്ന് വൈകീട്ട്​ നാലിന് പ്രതിഷേധ റാലി ആരംഭിക്കും. പൂച്ചാക്കൽ ഇലക്ട്രിസിറ്റി ഓഫിസിന് സമീപം ഉമർ ഖാളി നഗറിൽ പൗരാവകാശ സമ്മേളനം നടക്കും. മാഹിൻ അബൂബക്കർ നിസാമി ഉദ്ഘാടനം ചെയ്യും. സണ്ണി എം. കപിക്കാട് മുഖ്യപ്രഭാഷണം നടത്തും.

Show Full Article
TAGS:LOCAL NEWS 
News Summary - local news
Next Story