Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ ...

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കാൻറീനിലെ ഭക്ഷണത്തിൽ ചെവിപ്പാമ്പ്

text_fields
bookmark_border
ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി  കാൻറീനിലെ ഭക്ഷണത്തിൽ ചെവിപ്പാമ്പ്
cancel

അ​മ്പ​ല​പ്പു​ഴ: ആ​ശു​പ​ത്രി കാ​ൻ​റീ​നി​ൽ​നി​ന്നും വാ​ങ്ങി​യ ഭ​ക്ഷ​ണ​ത്തി​ൽ അ​ഴു​കി​യ ചെ​വി​പ്പാ​മ്പ്. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കാ​ൻ​റീ​നി​ൽ​നി​ന്നും വാ​ങ്ങി​യ ഭ​ക്ഷ​ണ​ത്തി​ലാ​ണ് നാ​ല്​ ഇ​ഞ്ചോ​ളം നീ​ള​മു​ള്ള ചെ​വി​പ്പാ​മ്പി​നെ ക​ണ്ട​ത്. അ​ർ​ത്തു​ങ്ക​ൽ കു​ടി​യാ​ശ്ശേ​രി വീ​ട്ടി​ൽ ഔ​സേ​പ്പ് ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.30ഓ​ടെ 18ാം വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഭാ​ര്യ ജൈ​ന​മ്മ​ക്ക്​ ന​ൽ​കാ​നാ​യാ​ണ്​ അ​പ്പ​വും മു​ട്ട​ക്ക​റി​യും​ വാ​ങ്ങി​യ​ത്. ജൈ​ന​മ്മ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി പൊ​തി​തു​റ​ന്ന​പ്പോ​ൾ അ​പ്പ​ത്തി​ൽ വെ​ന്ത​ഴു​കി​യ ചെ​വി​പ്പാ​മ്പി​നെ​യാ​ണ്​ ക​ണ്ട​ത്. തു​ട​ർ​ന്ന് ഭ​ക്ഷ​ണ​പ്പൊ​തി സൂ​പ്ര​ണ്ടി​​െൻറ ഓ​ഫി​സി​ൽ പ​രാ​തി​യോ​ടൊ​പ്പം കൈ​മാ​റി.വൃ​ത്തി​ഹീ​ന​മാ​യ നി​ല​യി​ലാ​ണ് കാ​ൻ​റീ​ൻ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​വ​രു​ന്ന​തെ​ന്ന ആ​രോ​പ​ണം മു​മ്പ് ഉ​യ​ർ​ന്നി​ട്ടു​ള്ള​താ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. കൂ​ടാ​തെ മു​മ്പും കാ​ൻ​റീ​നി​ൽ​നി​ന്നും വാ​ങ്ങി​യ ഭ​ക്ഷ​ണ​ത്തി​ൽ വെ​ന്ത​ഴു​കി​യ ജീ​വി​ക​ളെ ക​ണ്ടെ​ത്തി​യ സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

രോ​ഗി​ക്ക് ക​ഴി​ക്കാ​ൻ വാ​ങ്ങി​യ ഗ്രീ​ൻ​പീ​സി​ൽ പാ​റ്റ​യു​ടെ കാ​ൽ ക​ണ്ടെ​ത്തി​യ​താ​യ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​ൻ വാ​ങ്ങി​യ ഉ​ഴു​ന്നു​വ​ട​യി​ൽ നൂ​ൽ​ക​മ്പി​യും പ​രി​പ്പു​വ​ട​യി​ൽ മു​ള്ളാ​ണി ക​ണ്ടെ​ത്തി​യ സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.കാ​ൻ​റീ​ൻ പ​രി​സ​ര​ത്ത് മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ന്ന് വൃ​ത്തി​ഹീ​ന​മാ​യ​തി​നെ തു​ട​ർ​ന്ന് പ​ല​ത​വ​ണ ആ​രോ​ഗ്യ വ​കു​പ്പ് കാ​ൻ​റീ​ൻ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​പ്പി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഡോ. ​ഷി​ബു​വി​നെ സ്ഥ​ലം മാ​റ്റി​യ​ത്. കാ​ൻ​റീ​ൻ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി തീ​ർ​ന്നെ​ങ്കി​ലും തു​ട​ർ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള അ​നു​മ​തി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്തി​​െൻറ അ​നു​മ​തി ഇ​ല്ലാ​തെ​യാ​ണ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തെ​ന്ന ആ​രോ​പ​ണം നി​ല​നി​ൽ​ക്കെ​യാ​ണ് അ​ധി​കൃ​ത​ർ ക​രാ​റു​കാ​ര​ന് ഒ​ത്താ​ശ​ചെ​യ്​​തി​രി​ക്കു​ന്ന​ത്.

Show Full Article
TAGS:LOCAL NEWS 
Web Title - local news
Next Story