Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപൗ​ര​ത്വ...

പൗ​ര​ത്വ ബി​ല്ലി​നെതിരെ വ്യാപക പ്ര​തി​ഷേ​ധം

text_fields
bookmark_border
പൗ​ര​ത്വ ബി​ല്ലി​നെതിരെ വ്യാപക പ്ര​തി​ഷേ​ധം
cancel
camera_alt?????? ????????? ??????????? ?????? ????????????? ????????????? ????? ???????? ?????? ?????? ??? ?????????????

വ​ടു​ത​ല: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ വ​ടു​ത​ല​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. സോ​ളി​ഡാ​രി​റ്റി, എ​സ്.​ ഐ.​ഒ വ​ടു​ത​ല ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ക​ട​ന​വും പ്ര​തി​രോ​ധ​സം​ഗ​മ​വും ന​ട​ത്തി. മ​റ്റ​ത്തി​ൽ​ഭാ​ഗം ഗ​വ. എ​ൽ.​പി സ്കൂ​ളി​ന് സ​മീ​പ​ത്തു​നി​ന്ന്​ ആ​രം​ഭി​ച്ച പ്ര​ക​ട​നം ഹി​ദാ​യ​ത്ത് ജ​ങ്​​ഷ​നി​ൽ സ​മാ​പി​ച്ചു. ബി​ലാ​ൽ, സ​ഹ​ൽ വ​ടു​ത​ല, ടി.​എ. റ​ജാ എ​ന്നി​വ​ർ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ഹി​ദാ​യ​ത്ത് ജ​ങ്​​ഷ​നി​ൽ ന​ട​ന്ന പ്ര​തി​രോ​ധ സ​ദ​സ്സ് സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം അ​യ്യൂ​ബ് വ​ടു​ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ടി.​എ റാ​ഷി​ദ്, കെ.​കെ. സ​ഫീ​ർ, ഹ​സ​നു​ൽ ബ​ന്ന എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എ​സ്.​ഡി.​പി.​ഐ അ​രൂ​ക്കു​റ്റി, പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ടു​ത​ല ജ​ങ്​​ഷ​ൻ, കൊ​മ്പ​നാ​മു​റി, 1008, കാ​ട്ടു​പു​റം, പെ​രു​മ്പ​ളം ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ബി​ൽ ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. വ​ടു​ത​ല​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ന് ബ്രാ​ഞ്ച് പ്ര​സി​ഡ​ൻ​റ് തൗ​ഫീ​ഖ് വ​ടു​ത​ല, സെ​ക്ര​ട്ട​റി സൈ​നു​ദ്ദീ​ൻ, കൊ​മ്പ​നാ​മു​റി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക് ഹി​ദാ​യ​ത്ത് ബ്രാ​ഞ്ച് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​സ്സ​ലാം, കാ​ട്ടു​പു​റം ബ്രാ​ഞ്ചി​ന് കീ​ഴി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ന് പ്ര​സി​ഡ​ൻ​റ് യ​ഹി​യ, പെ​രു​മ്പ​ളം ക​വ​ല​യി​ൽ ബ്രാ​ഞ്ച് പ്ര​സി​ഡ​ൻ​റ്​ ഹ​സ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. യൂ​ത്ത് കോ​ൺ​ഗ്ര​സ്​ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ടു​ത​ല ജ​ങ്​​ഷ​നി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി. വ​ർ​ക്കി​ങ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ നൗ​ഫ​ൽ മു​ള​ക്ക​ൻ, നി​ധീ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. മു​സ്​​ലിം സം​യു​ക്ത വേ​ദി, എ.​ഐ.​വൈ.​എ​ഫ്, എ​സ്.​വൈ.​എ​സ്​ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലും പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ന്നു.

ഡി.​വൈ.​എ​ഫ്.​ഐ, പി.​ഡി.​പി പ്ര​വ​ർ​ത്ത​ക​രും പ്ര​ക​ട​നം ന​ട​ത്തു​ക​യും ബി​ൽ ക​ത്തി​ക്കു​ക​യും ചെ​യ്തു. പ്ര​തി​ഷേ​ധ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ കോ​ട്ടൂ​ർ കാ​ട്ടു​പു​റം പ​ള്ളി ജ​മാ​അ​ത്ത് വി​വി​ധ മു​സ്​​ലിം സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വെ​ള്ളി​യാ​ഴ്ച 4.30ന് ​അ​ബ്റാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​ളി​ച്ചി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ: പൗ​ര​ത്വ ബി​ൽ പാ​സാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ല​പ്പു​ഴ നോ​ർ​ത്ത്, സൗ​ത്ത് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി. എ.​എ. ഷു​ക്കൂ​ർ, ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ, ജി. ​സ​ഞ്ജീ​വ്‌​ഭ​ട്ട്, സി.​വി. മ​നോ​ജ്‌​കു​മാ​ർ, സി​റി​യ​ക് ജേ​ക്ക​ബ്, ടി.​വി. രാ​ജ​ൻ, ബ​ഷീ​ർ കോ​യാ​പ​റ​മ്പി​ൽ, ആ​ർ. അം​ജി​ത് കു​മാ​ർ, കെ. ​നൂ​റു​ദ്ദീ​ൻ​കോ​യ, മാ​ത്യൂ ചെ​റു​പ​റ​മ്പ​ൻ, കെ.​എ​സ്. ഡൊ​മി​നി​ക്, ഷ​ഫീ​ക്, ഷി​ജു താ​ഹ, എ​സ്. മു​കു​ന്ദ​ൻ, പി.​പി. രാ​ഹു​ൽ, എം.​കെ. നി​സാ​ർ, ജോ​ൺ ബ്രി​ട്ടോ, ബെ​ന്നി, നു​ഹ്മ്മാ​ൻ കു​ട്ടി, ആ​ർ. ഗി​രീ​ശ​ൻ, ടോ​മി​ച്ച​ൻ ത​ത്തം​പ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സി.പി.എം മാർച്ച്​ ഇന്ന്​
ആ​ല​പ്പു​ഴ: ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ സി.​പി.​എം ജി​ല്ല ഘ​ട​കം സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കും. 15 കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ണ്​ മാ​ർ​ച്ച്. ആ​ല​പ്പു​ഴ ബി.​എ​സ്.​എ​ൻ.​എ​ൽ. ഓ​ഫി​സി​ൽ ന​ട​ക്കു​ന്ന ധ​ർ​ണ ജി​ല്ല സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ചെ​ങ്ങ​ന്നൂ​ർ പോ​സ്​​റ്റ്​ ഓ​ഫി​സി​ന്​ മു​ന്നി​ലെ ധ​ർ​ണ സ​ജി ചെ​റി​യാ​ൻ എം.​എ​ൽ.​എ​യും ചേ​ർ​ത്ത​ല ബി.​എ​സ്.​എ​ൻ.​എ​ൽ ഓ​ഫി​സി​നു​മു​ന്നി​ലേ​ത്​ സി.​പി.​എം സം​സ്​​ഥാ​ന ക​മ്മി​റ്റി അം​ഗം സി.​ബി. ച​ന്ദ്ര​ബാ​ബു​വും ഉ​ദ്ഘാ​ട​നം ചെ​യ്യും.

മുസ്​ലിം സംയുക്ത വേദി പ്രകടനം ഇന്ന്​
ആ​ല​പ്പു​ഴ: പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ മു​സ്​​ലിം സം​യു​ക്ത വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ള്ളി​യാ​ഴ്​​ച പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കും. ഉ​ച്ച​ക്ക്​ 3.30ന്​ ​സ​ക്ക​റി​യ ബ​സാ​റി​ൽ​നി​ന്ന്​ ആ​രം​ഭി​ക്കു​ന്ന പ്ര​ക​ട​നം ന​ഗ​ര​ച​ത്വ​ര​ത്തി​ൽ സ​മാ​പി​ക്കും. പൊ​തു​സ​േ​മ്മ​ള​ന​ത്തി​ൽ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ, എ​ച്ച്. അ​ബ്​​ദു​ൽ ഹ​ക്കീം പാ​ണാ​വ​ള്ളി, സ​ലീം ഖാ​സി​മി എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും.

ഭാ​ര​ത് ബ​ചാ​വോ സ​മ്മേ​ള​നം നാ​ളെ
ആ​ല​പ്പു​ഴ: ഭ​ര​ണ​ഘ​ട​ന മൂ​ല്യ​ങ്ങ​ളെ ച​വി​ട്ടി​യ​ര​ക്കു​ന്ന മോ​ദി സ​ർ​ക്കാ​റി​​െൻറ ന​യ​ങ്ങ​ൾ​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് ദേ​ശ വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഭാ​ര​ത് ബ​ചാ​വോ സ​മ്മേ​ള​ന​ത്തി​​െൻറ ഭാ​ഗ​മാ​യി ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട് അ​ഞ്ചി​ന്​ ആ​ല​പ്പു​ഴ ആ​ലു​ക്കാ​സ് ഗ്രൗ​ണ്ടി​ൽ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ എം. ​ലി​ജു അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്​​ച മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ ക​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പൗ​ര​ത്വ​ബി​ൽ ഇ​ന്ത്യ​യെ വി​ഭ​ജി​ക്കും –എ​ൽ.​ജെ.​ഡി
ആ​ല​പ്പു​ഴ: രാ​ജ്യ​ത്തി​​െൻറ ഭ​ര​ണ​ഘ​ട​ന​യെ നോ​ക്കു​കു​ത്തി​യാ​ക്കി പാ​ർ​ല​മ​െൻറ്​ പാ​സാ​ക്കി​യ പൗ​ര​ത്വ ബി​ൽ രാ​ജ്യ​ത്തെ മ​റ്റൊ​രു വി​ഭ​ജ​ന​ത്തി​ലേ​ക്ക്​ ന​യി​ക്കു​മെ​ന്ന്​ എ​ൽ.​ജെ.​ഡി ദേ​ശീ​യ സ​മി​തി അം​ഗം ന​സീ​ർ പു​ന്ന​ക്ക​ൽ. അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സം​ഗ​മം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ജീ​ബ് റ​ഹ്​​മാ​ൻ പ​ല്ല​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ദി​ക്ക് എം. ​മാ​ക്കി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​എ​സ്. അ​ജ്മ​ൽ, ജ​മാ​ൽ പ​ള്ളാ​ത്തു​രു​ത്തി, മോ​ഹ​ൻ സി. ​അ​റു​വ​ന്ത​റ, പ​ത്മ​ദാ​സ്, എം.​കെ. ന​വാ​സ്, ആ​ർ. ഫാ​സി​ൽ, എ​ൻ.​എ​ൽ. അ​ഫ്സ​ൽ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story