കുടിവെള്ളം മുടങ്ങിയിട്ട് രണ്ടാഴ്ച; പല്ലനയിൽ ജനം നെട്ടോട്ടമോടുന്നു
text_fieldsആറാട്ടുപുഴ: തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പല്ലനയിൽ രണ്ടാഴ്ചയായി കുടിവെള്ളമില്ലാ തെ ജനം നെട്ടോട്ടമോടുന്നു. 16ാം വാർഡിൽ പല്ലന തോപ്പിൽ ജങ്ഷനും പല്ലന ഹൈസ്കൂൾ ജങ്ഷനും ഇട യിൽ റോഡിന് പടിഞ്ഞാറാണ് കുടിവെള്ളം മുടങ്ങിയത്. ഹൈസ്കൂൾ ഗ്രൗണ്ടിൽ സ്ഥാപിച്ച കുഴൽക്കിണറ്റിൽനിന്നാണ് വെള്ളം എത്തിയിരുന്നത്. ഇത് തകരാറിലായതാണ് ദുരിതത്തിന് കാരണം. രണ്ടാഴ്ചയായിട്ടും വെള്ളം എത്താതായതോടെ നാട്ടുകാർ സഹികെട്ട് പ്രതിഷേധവുമായി രംഗത്തുവന്നു. പമ്പ് ഹൗസിൽ എത്തിയ പഞ്ചായത്ത് അംഗം മൈമൂനത്തിനെയും പമ്പ് ഓപറേറ്ററെയും സ്ത്രീകളടക്കമുള്ള നാട്ടുകാർ തടഞ്ഞുവെച്ചു. തൃക്കുന്നപ്പുഴ പൊലീസ് സംഭവസ്ഥലത്തെത്തി സമരക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രശ്നത്തിന് പരിഹാരം കാണാതെ പിന്മാറില്ലെന്ന നിലപാടിൽ നാട്ടുകാർ ഉറച്ചുനിന്നു.
ജല അതോറിറ്റി ഓവർസിയർ എത്തി ഉടൻ പ്രശ്നത്തിന് പരിഹാരം കാണാമെന്ന് അറിയിച്ചെങ്കിലും ചൊവ്വാഴ്ചതന്നെ പരിഹാരം കാണണമെന്ന നിലപാടിലായിരുന്നു നാട്ടുകാർ. ഓവർസിയറെ തിരികെ പോകാൻ പ്രതിഷേധക്കാർ അനുവദിച്ചില്ല. മണിക്കൂറുകൾക്കുശേഷം അറ്റകുറ്റപ്പണി നടത്താൻ കരാറുകാരൻ എത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പുതിയ കുഴൽ ഇറക്കാതെ വെള്ളം ലഭിക്കില്ലെന്നും വ്യാഴാഴ്ച പ്രശ്നത്തിന് പരിഹാരം കാണാമെന്ന് അറിയിച്ചു. ഈ ഉറപ്പിനെത്തുടർന്ന് വൈകീട്ട് അേഞ്ചാടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.