ജില്ലയിൽ തെരുവുനായ്​ക്കളുടെ വന്ധ്യംകരണം തുടങ്ങി

  • പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത് കു​ടും​ബ​ശ്രീ മി​ഷ​ൻ

  • ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ആ​റി​നും 10നും ​ഇ​ട​യി​ലാ​ണ് സം​ഘം എ​ത്തു​ന്ന​ത്

10:40 AM
11/11/2019
കാർത്തികപ്പള്ളി പഞ്ചായത്തിലെ മഹാദേവികാട്ടുനിന്ന്​ തെരുവുനാ​െയ പിടികൂടി കൂട്ടിലാക്കുന്നു

ആ​റാ​ട്ടു​പു​ഴ: ജി​ല്ല​യി​ൽ രൂ​ക്ഷ തെ​രു​വു​നാ​യ്​​ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി. നാ​യ്ക്ക​ളെ പി​ടി​കൂ​ടി വ​ന്ധ്യം​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. കു​ടും​ബ​ശ്രീ മി​ഷ​നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​രി​ശീ​ല​നം ല​ഭി​ച്ച ര​ണ്ടു​സം​ഘം വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ത്തി തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടും. 
പ​ഞ്ചാ​യ​ത്തു​ക​ളും ന​ഗ​ര​സ​ഭ​ക​ളും ജി​ല്ല പ​ഞ്ചാ​യ​ത്തി​ൽ അ​ട​ക്കു​ന്ന തു​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നാ​യ്ക്ക​ളെ പി​ടി​കൂ​ടു​ന്ന​ത്. ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക അ​ട​ച്ച​ത്. 2100 രൂ​പ​യാ​ണ് ഒ​രു​നാ​യി​നെ വ​ന്ധ്യം​ക​രി​ക്കാ​ൻ ചെ​ല​വ്. തെ​രു​വു​നാ​യ്​​ക്ക​ൾ പെ​രു​കു​ന്ന​ത് ത​ട​യു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.
ക​ഴി​ഞ്ഞ​ദി​വ​സം കാ​ർ​ത്തി​ക​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ​ത്തി നാ​യ്ക്ക​ളെ പി​ടി​കൂ​ടി. ഇ​വി​ടെ ക​ഴി​ഞ്ഞാ​ൽ തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ എ​ത്ത​ും. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ആ​റി​നും 10നും ​ഇ​ട​യി​ലാ​ണ് നാ​യ്ക്ക​ളെ പി​ടി​കൂ​ടാ​ൻ സം​ഘം എ​ത്തു​ന്ന​ത്.

20 നാ​യ്ക്ക​ൾ കി​ട​ക്കു​ന്ന കൂ​ട് സ്ഥാ​പി​ച്ച വാ​ഹ​ന​വു​മാ​യി എ​ത്തു​ന്ന ഇ​വ​ർ തെ​രു​വു​നാ​യ്​​ക്ക​ളെ വ​ള​ഞ്ഞ​തി​നു​ശേ​ഷം വ​ല​യി​ട്ടാ​ണ് പി​ടി​ക്കു​ന്ന​ത്. കൂ​ട്ടി​ലി​ടു​ന്ന​തി​ന് മു​മ്പ് ജി.​പി.​എ​സ് ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ച്​ നാ​യു​ടെ ചി​ത്രം മൊ​ബൈ​ലി​ൽ പ​ക​ർ​ത്തും. പി​ടി​കൂ​ടി​യ സ്ഥ​ലം മ​ന​സ്സി​ലാ​ക്കു​ന്ന​തി​നാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്. വൈ​ക​ല്യ​മു​ള്ള​തും പ്ര​സ​വി​ച്ച് കി​ട​ക്കു​ന്ന​തു​മാ​യ നാ​യ്ക്ക​ളെ ഒ​ഴി​വാ​ക്കും. കൂ​ട് നി​റ​യു​മ്പോ​ൾ നാ​യ്ക്ക​ളെ ക​ണി​ച്ചു​കു​ള​ങ്ങ​ര ഗ​വ. മൃ​ഗാ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കും. പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ​മാ​രാ​ണ് വ​ന്ധ്യം​ക​ര​ണ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​ത്. മു​റി​വ് ക​രി​ഞ്ഞ​തി​നു​ശേ​ഷം പേ ​വ​രാ​തി​രി​ക്കാ​നു​ള്ള വാ​ക്സി​ൻ അ​ട​ക്കം കു​ത്തി​വെ​ച്ച​തി​നു​ശേ​ഷം നി​ര്‍ദി​ഷ്​​ട സ്ഥ​ല​ങ്ങ​ളി​ല്‍ തി​രി​കെ എ​ത്തി​ക്കു​ന്ന​താ​ണ് രീ​തി. 6000 നാ​യ്ക്ക​ളു​ടെ ശ​സ്ത്ര​ക്രി​യ ക​ണി​ച്ചു​കു​ള​ങ്ങ​ര കേ​ന്ദ്ര​ത്തി​ൽ പൂ​ർ​ത്തി​യാ​യി. അ​രൂ​ർ മു​ത​ൽ അ​ല​പ്പു​ഴ വ​രെ നാ​യ്​​പി​ടി​ത്തം ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തി​യാ​യി. ആ​ല​പ്പു​ഴ​യു​ടെ തെ​ക്ക​ൻ ഭാ​ഗ​ത്തും കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ത്തു​മാ​ണ് പ​ദ്ധ​തി ഇ​നി പൂ​ർ​ത്തി​യാ​കാ​നു​ള്ള​ത്.

Loading...
COMMENTS