ചാരുംമൂട്: സമയത്തെച്ചൊല്ലിയുള്ള തർക്കത്തെതുടർന്ന് സ്വകാര്യ ബസ് ഉടമ മറ്റൊരു ബ സിലെ കണ്ടക്ടറെ മർദിച്ചു. സംഭവത്തിൽ ഒരുവിഭാഗം തൊഴിലാളികൾ നൂറനാട് പൊലീസ് സ്റ്റേഷ നിലെത്തി പ്രതിഷേധിച്ചു. കെ.പി റോഡിൽ സർവിസ് നിർത്തിയും തൊഴിലാളികൾ പ്രതിഷേധം നടത്തി. വ്യാഴാഴ്ച രാവിലെ 11ഓടെ ഇടപ്പോൺ കുരിശുംമൂട്ടിലായിരുന്നു സംഭവം. ചാരുംമൂട്-പന്തളം റൂട്ടിലോടുന്ന മുത്തപ്പൻ ബസിലെ കണ്ടക്ടർ മനുവിനെയാണ് (25) ബസ് തടഞ്ഞുനിർത്തി മർദിച്ചത്. പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്. കായംകുളം-മലയാലപ്പുഴ റൂട്ടിലോടുന്ന രാജാധിരാജ ബസിെൻറ ഉടമകളായ രണ്ടുപേർ ചേർന്ന് മനുവിനെ മർദിച്ചതായാണ് പരാതി.
സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഒരുവിഭാഗം തൊഴിലാളികൾ രംഗത്തുവന്നു. ഉച്ചയോടെ കായംകുളം-അടൂർ റൂട്ടിലോടുന്ന മിക്ക സ്വകാര്യ ബസുകളും സർവിസ് മുടക്കി. വൈകീട്ട് നാേലാടെ തൊഴിലാളികൾ കൂട്ടമായി പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധം അറിയിച്ചു. നടപടി സ്വീകരിക്കുമെന്ന പൊലീസിെൻറ ഉറപ്പിനെത്തുടർന്നാണ് ഇവർ പിരിഞ്ഞുപോയത്. കഴിഞ്ഞ ദിവസം ചാരുംമൂട് ജങ്ഷനിൽ സമയത്തെച്ചൊല്ലിയുള്ള തർക്കത്തിൽ ബസുടമയുടെ നേതൃത്വത്തിൽ മറ്റൊരു സ്വകാര്യ ബസ് കണ്ടക്ടറെ മർദിച്ചിരുന്നു. ചാരുംമൂട് സ്വദേശി ഷിബുവിനായിരുന്നു മർദനമേറ്റത്. അന്ന് വൈകീട്ട് ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷിജു മരിച്ചിരുന്നു.