ആറാട്ടുപുഴ കടൽ ക്ഷോഭം: തീരത്ത് കടുത്ത രോഷം
text_fieldsആറാട്ടുപുഴ: അടിക്കടിയുണ്ടാകുന്ന കടൽേക്ഷാഭത്തിെൻറ കെടുതിയിൽ തകർന്ന് തീരവാസ ികളുടെ ജീവിതം. തീരം സംരക്ഷിക്കുമെന്ന അധികൃതരുടെ വാഗ്ദാനം പാഴ്വാക്കായതോടെ രോഷവു ം സങ്കടവും ഇവർക്ക് അടക്കാനാവുന്നില്ല. കാലാകാലങ്ങളായി തങ്ങളെ കബളിപ്പിക്കുന്നവർ ക്കെതിരെ പ്രക്ഷോഭത്തിന് കനൽ എരിയുകയാണ് ഇവിടെ. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ നിവാസ ികൾ കടൽക്ഷോഭ ദുരിതം പേറാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. നൂറുകണക്കിന് വീടുക ളും തൊഴിലിടങ്ങളും കച്ചവട സ്ഥാപനങ്ങളും കടലെടുത്തു. കടലായി മാറിയ കരയുടെ കണക്കെടുത്താൽ നാടിെൻറ പകുതിയോളം വരും. കടലിന് കരമടക്കുന്ന ഒട്ടേറെ പേരുള്ള നാടുകൂടിയാണിത്. കടലിനെ ആശ്രയിച്ച് കഴിയുന്ന മത്സ്യത്തൊഴിലാളികൾക്ക് തീരം വിടാൻ കഴിയാത്തതിനാൽ വീണ്ടും തീരത്ത് തന്നെ കൂടുകൂട്ടും.
പണം കൊയ്യുന്ന കടൽഭിത്തി
സൂനാമി അടക്കം ദുരന്തങ്ങൾക്ക് ഇരയായ തീരഗ്രാമം ആരാലും സംരക്ഷിക്കപ്പെടാനില്ലാതെ നശിക്കുന്നു. ചിലർക്ക് പണമുണ്ടാക്കാനുള്ള മാർഗം മാത്രമായി കടൽഭിത്തി നിർമാണം മാറിയതോടെ തീരസംരക്ഷണത്തിന് ഫലമില്ലാതായി.
അഴിമതിയുടെ കറപുരളാതെ മാനദണ്ഡങ്ങൾ പാലിച്ചു പതിറ്റാണ്ട് മുമ്പ് നിർമിച്ച കടൽഭിത്തികളുടെ ബലത്തിലാണ് കുറെയെങ്കിലും ഭാഗം തകരാതെ നിൽക്കുന്നത്. ഓരോ കടലാക്രമണ വേളയിലും ഓടിയെത്തുന്ന അധികൃതർ പ്രഖ്യാപനങ്ങൾ നടത്തി മടങ്ങുന്നു. കടലടങ്ങുമ്പോൾ വാഗ്ദാനങ്ങളും മറക്കും. കഴിഞ്ഞ ജൂലൈയിലെ കൊടിയ കടൽക്ഷോഭത്തിന് ശേഷവും ഒട്ടേറെ പ്രഖ്യാപനങ്ങളുണ്ടായി.
ചെന്നിത്തലയുടെ 80.81 കോടിയുടെ പദ്ധതി എവിടെ?
ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കടൽ ഭിത്തിയും പുലിമുട്ടും നിർമിക്കാൻ 80.81 കോടിയുടെ ടെൻഡർ നടപടി ആരംഭിച്ചതായാണ് പ്രതിപക്ഷനേതാവും ഹരിപ്പാട് എം.എൽ.എയുമായ രമേശ് ചെന്നിത്തല അറിയിച്ചത്. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പതിയാങ്കരയിൽ ചെയ്നേജ് 60.100 കി.മി മുതൽ 61.600 കി.മി വരെയുള്ള ഒന്നര കിലോമീറ്ററിൽ 21.63 കോടി മുടക്കി 13 പുലിമുട്ടുകൾ നിർമിക്കും. ആറാട്ടുപുഴ പഞ്ചായത്ത് വട്ടച്ചാലിൽ 30.67 കോടിക്ക് ചെയിനേജ് 53.400 കി.മി മുതൽ 55.200 കി.മി വരെ 1800 മീറ്ററിൽ 16 പുലിമുട്ടുകളും, ആറാട്ടുപുഴ ജങ്ഷനിൽ ചെയിനേജ് 56.600 മുതൽ 57.800 വരെയുള്ള 1200 മീറ്ററിൽ 28.51 കോടി രൂപക്ക് 21 പുലിമുട്ടുകളും 40 മീറ്റർ കടൽ ഭിത്തിയും ആണ് നിർമിക്കുന്നത്. ഈ പ്രവൃത്തികൾക്ക് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ കുമാരനാശാൻ സ്മാരക സ്കൂളിന് സമീപം 15 ലക്ഷം, പാനൂരിൽ 15 ലക്ഷം, ആറാട്ടുപുഴ പഞ്ചായത്തിലെ നല്ലാണിക്കൽ 29.1 ലക്ഷം, ആറാട്ടുപുഴ 14.5 ലക്ഷം, കാർത്തിക ജങ്ഷൻ 14.1 ലക്ഷവും അനുവദിച്ചതായും വാർത്തകുറിപ്പിൽ ചൂണ്ടിക്കാട്ടി.
ഒരുകല്ലുപോലും ഇറക്കിയില്ല
അടിയന്തര കടൽക്ഷോഭ പ്രതിരോധ പ്രവർത്തനങ്ങൾക്കായാണ് തുക അനുവദിച്ചതെന്നും തീരസംരക്ഷണം ഉടൻ ആരംഭിക്കുമെന്നും ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ, ഒരു കല്ലുപോലും ഇറക്കിയിട്ടില്ല. ആഴ്ചകൾക്ക് മുമ്പ് തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ കാറ്റാടി തൈകൾ തീരത്ത് നട്ടതാണ് ആകെ നടത്തിയ തീരസംരക്ഷണ പ്രവർത്തനം. കാറ്റാടി തൈ പദ്ധതി കുറച്ചുകൂടി നേരത്തേ ആവിഷ്കരിച്ചിരുന്നെങ്കിൽ അതെങ്കിലും തങ്ങളുടെ തീരം സംരക്ഷിക്കാൻ ഉപകാരപ്പെട്ടേനെ എന്നാണ് നാട്ടുകാർ പറയുന്നത്.