കായംകുളം: കനത്ത മഴയിൽ കായംകുളം നഗരം മുങ്ങി. ഓടകൾ അടഞ്ഞു കിടക്കുന്നതാണ് വെള്ളക്ക െട്ടിന് പ്രധാന കാരണം. ശനിയാഴ്ച രാത്രിയുണ്ടായ മഴയിലാണ് താലൂക്ക് ആശുപത്രിയുടെ പരിസരം വെള്ളക്കെട്ടായി മാറിയത്. 20 കടയിൽ വെള്ളം കയറി കനത്തനാശം സംഭവിച്ചു. താലൂക്ക് ആശുപത്രി പരിസരവും അത്യാഹിത വിഭാഗത്തിലെ രോഗികളിരിക്കുന്ന ഭാഗവും വെള്ളത്തിലായി.
ഓടകളുടെ അശാസ്ത്രീയ നിർമാണവും കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാതിരുന്നതുമാണ് വെള്ളം ഒഴുക്കിന് തടസ്സമായത്. ഇതുമൂലം താലൂക്ക് ആശുപത്രി പരിസരത്തുനിന്ന് ഒഴുകുന്ന മാലിന്യം അടക്കമുള്ളവയാണ് കടകളിലേക്ക് അടിച്ചുകയറിയത്. റോഡുകൾ തോടായി മാറിയതോടെ ഗതാഗതവും തടസ്സപ്പെട്ടു.