Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപാട്ടിലൂടെ കണക്ക്​...

പാട്ടിലൂടെ കണക്ക്​ ചൊല്ലിപ്പഠിപ്പിച്ച്​ ജെസി ടീച്ചർ; വിഡിയോ തരംഗമായി

text_fields
bookmark_border
പാട്ടിലൂടെ കണക്ക്​ ചൊല്ലിപ്പഠിപ്പിച്ച്​ ജെസി ടീച്ചർ; വിഡിയോ തരംഗമായി
cancel
camera_alt???? ??????

മ​ണ്ണ​ഞ്ചേ​രി: ‘മു​ത്തി​യ​മ്മ പോ​റ്റി​വ​ള​ർ​ത്തി​യ കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ’ ഒാ​രോ​ന്നാ​യി ന​ഷ്​​ട​പ്പെ​ടു​ന്ന​തി​​െൻറ ദൈ​ന്യ​ത പാ​ട്ടി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച്​ കു​ട്ടി​ക​ളെ ക​ണ​ക്കു​പ​ഠി​പ്പി​ച്ച ജെ​സി ടീ​ച്ച​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ താ​ര​മാ​യി. മു​ഹ​മ്മ സി.​എം.​എ​സ് എ​ൽ.​പി സ്കൂ​ളി​ലെ ജെ​സി തോ​മ​സ് പാ​ട്ടി​ലൂ​ടെ കു​ട്ടി​ക​ളെ ക​ണ​ക്കു​പ​ഠി​പ്പി​ക്കു​ന്ന​തി​​െൻറ വി​ഡി​യോ ദൃ​ശ്യം ഇ​തി​നോ​ട​കം ര​ണ്ടു​ല​ക്ഷ​ത്തി​ലേ​റെ പേ​രാ​ണ്​ ക​ണ്ട​ത്. പ​തി​നാ​യി​ര​ങ്ങ​ളാ​ണ്​ ഫേ​സ്ബു​ക്കി​ലൂ​ടെ ഇ​ത്​ പ​ങ്കു​വെ​ച്ച​ത്. ഫേ​സ്ബു​ക്കി​ൽ പ്ര​ത്യേ​ക കു​റി​പ്പു​ക​ളോ​ടെ മ​ന്ത്രി​മാ​രും വി​ഡി​യോ പ​ങ്കു​വെ​ച്ചി​ച്ചു​ണ്ട്. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്​ സ്കൂ​ൾ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു. അ​ധ്യാ​പ​ക പ​രി​ശി​ല​ന​ത്തി​ൽ​നി​ന്ന്​ ല​ഭി​ച്ച പാ​ട്ടാ​ണ് ഒ​ന്നാം​ക്ലാ​സി​ലെ കു​ട്ടി​ക​ളെ ചൊ​ല്ലി​ക്കേ​ൾ​പ്പി​ച്ച​ത്.

ക​ണ​ക്ക്​ എ​ളു​പ്പ​മാ​ക്കാ​നാ​യി അ​ഭി​ന​യ​ത്തി​നൊ​പ്പ​മാ​യി​രു​ന്നു ചൊ​ല്ലി​യ​ത്. ‘പ​ത്തു കോ​ഴി കു​ഞ്ഞു​ങ്ങ​ളെ മു​ത്തി​യ​മ്മ പോ​റ്റി, പ​ത്തി​ലൊ​രു കു​ഞ്ഞി​നെ​യാ ന​ത്തു വ​ന്നു റാ​ഞ്ചീ- എ​ന്നാ​ൽ, ബാ​ക്കി​യെ​ത്രെ - ജെ​സി ടീ​ച്ച​ർ പാ​ടി​യ​പ്പോ​ൾ ഒ​മ്പ​തെ​ന്ന് കു​ട്ടി​ക​ൾ ഉ​ത്ത​രം പ​റ​ഞ്ഞു.ക​ളി​യി​ലൂ​ടെ​യും പാ​ട്ടി​ലൂ​ടെ​യും ക​ണ​ക്ക്​ പ​ഠി​പ്പി​ക്കാ​നു​ള്ള വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​​െൻറ ഉ​ല്ലാ​സ​ഗ​ണി​തം പ​രി​പാ​ടി​ക്ക് കൂ​ടു​ത​ൽ തെ​ളി​മ​യും പി​ന്തു​ണ​യു​മേ​കു​ന്ന​താ​ണ് ഈ ​വി​ഡി​യോ. ഓ​രോ ദി​വ​സ​ത്തെ​യും ക്ലാ​സു​ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫോ​ട്ടോ​യും വി​ഡി​യോ​യും ക്ലാ​സി​​െൻറ വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ലി​ടാ​റു​ണ്ട്. ഇ​തു​ക​ണ്ട സ്കൂ​ളി​ലെ ര​ക്ഷാ​ക​ർ​ത്താ​വാ​യ ജോ​ജോ ആ​ണ് ഈ ​വി​ഡി​യോ ആ​ദ്യം ഫേ​സ്ബു​ക്കി​ൽ ഇ​ട്ട​ത്.

പി​ന്നാ​ലെ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ഷെ​യ​ർ ചെ​യ്ത​തോ​ടെ പ​തി​നാ​യി​ര​ങ്ങ​ളി​ലേ​ക്ക് ഇ​ത് എ​ത്തി. ഒ​രു​ല​ക്ഷ​ത്തി​ലേ​റെ പേ​ർ ഇ​തു​വ​രെ മ​ന്ത്രി ജ​ലീ​ലി​​െൻറ പോ​സ്​​റ്റ്​ ക​ണ്ടു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് തി​ങ്ക​ളാ​ഴ്ച​യും മ​ന്ത്രി ടി.​എം. തോ​മ​സ് ഐ​സ​ക് ചൊ​വ്വാ​ഴ്ച​യും പ്ര​ത്യേ​ക കു​റി​പ്പു​ക​ളോ​ടെ വി​ഡി​യോ ഫേ​സ്ബു​ക്കി​ൽ പോ​സ്​​റ്റ്​ ചെ​യ്തു. ജെ​സി ടീ​ച്ച​റെ പോ​െ​ല ഒ​രു​കൂ​ട്ടം അ​ധ്യാ​പ​ക​ർ ഉ​ണ്ടെ​ങ്കി​ൽ ഏ​ത് സ്കൂ​ളാ​ണ് ന​ന്നാ​കാ​ത്ത​തെ​ന്ന് മ​ന്ത്രി തോ​മ​സ് ഐ​സ​ക് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഉ​ല്ലാ​സ​ഗ​ണി​തം എ​ങ്ങ​നെ പ്രാ​വ​ർ​ത്തി​ക​മാ​ക്കാം എ​ന്ന​തി​​െൻറ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് ജെ​സി ടീ​ച്ച​റി​​െൻറ ക്ലാ​സെ​ന്ന് മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥും ജെ​സി ടീ​ച്ച​ർ എ​ല്ലാ അ​ധ്യാ​പ​ക​ർ​ക്കും മാ​തൃ​ക​യാ​ണെ​ന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ലും ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ, എ.​എം. ആ​രി​ഫ് എം.​പി, സി​നി​മ ന​ട​ൻ ഷ​മ്മി തി​ല​ക​ൻ, സി.​എ​സ്.​ഐ സ​ഭ സി​ന​ഡ് പ​രി​സ്ഥി​തി വി​ഭാ​ഗം സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​ന്ദി​ച്ചു.

ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി അ​ധ്യാ​പ​ന​രം​ഗ​ത്തു​ള്ള ജെ​സി തോ​മ​സ് മു​ഹ​മ്മ സി.​എം.​എ​സ് എ​ൽ.​പി സ്കൂ​ളി​ൽ 12വ​ർ​ഷ​മാ​യി പ​ഠി​പ്പി​ക്കു​ന്നു. ജി​ല്ല​ത​ല അ​ധ്യാ​പ​ക പ​രി​ശീ​ല​ക കൂ​ടി​യാ​യ ജെ​സി തോ​മ​സി​ന് ചേ​ർ​ത്ത​ല ഗ്രീ​ൻ സി​റ്റി റോ​ട്ട​റി ക്ല​ബി​​െൻറ നേ​ഷ​ൻ ബി​ൽ​ഡ​ർ അ​വാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു. ഈ ​സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക​യും സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​ത്രി​യു​മാ​യ ജോ​ളി തോ​മ​സി​​െൻറ സ​ഹോ​ദ​രി​യാ​ണ് ജെ​സി തോ​മ​സ്. മു​ഹ​മ്മ ചി​റേ​പ്പ​റ​മ്പി​ൽ പ​രേ​ത​രാ​യ വി.​ടി. തോ​മ​സി​​െൻറ​യും അ​ധ്യാ​പി​ക​യാ​യി​രു​ന്ന ലൈ​സാ​മ്മയുടെയും മ​ക​ളാ​ണ്.മു​ഹ​മ്മ​യി​ൽ കൃ​പ ഓ​ഫ്സെ​റ്റ് പ്ര​സ് ന​ട​ത്തു​ന്ന വി​ല്യം കു​ര്യ​ൻ (സ​ന്തോ​ഷ്) ആ​ണ്​ ഭ​ർ​ത്താ​വ്. വി​ദ്യാ​ർ​ഥി​ക​ളാ​യ ഏ​യ്ഞ്ച​ൽ ആ​ൻ, ഐ​റി​ൻ ലൈ​സ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story