പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം:  മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ൽ

09:49 AM
04/10/2019
സു​ജി​ത്ത്

ആ​റാ​ട്ടു​പു​ഴ: പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ൽ. താ​മ​ല്ലാ​ക്ക​ൽ കാ​ട്ടി​ൽ മാ​ർ​ക്ക​റ്റി​ൽ വാ​ല​യി​ൽ ഹൗ​സി​ൽ സു​ജി​ത്ത് (25), പി​താ​വ് സു​ഗ​ത​ൻ (67), ബ​ന്ധു പ​ത്തി​യൂ​ർ കോ​ട്ടൂ​ർ വ​ട​ക്ക​തി​ൽ ഷി​ജു (23) എ​ന്നി​വ​രെ​യാ​ണ്​​ ക​ന​ക​ക്കു​ന്ന് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​സം 29നാ​ണ് പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി ക​ന​ക​ക്കു​ന്ന് പൊ​ലീ​സി​ന് ല​ഭി​ക്കു​ന്ന​ത്.

കൊ​ല്ലം ഓ​യൂ​രി​ലെ ബ​ന്ധു​വീ​ട്ടി​ൽ​നി​ന്നാ​ണ് സു​ജി​ത്തി​നെ​യും പെ​ൺ​കു​ട്ടി​യെ​യും ക​ണ്ടെ​ത്തു​ന്ന​ത്. സു​ഗ​ത​നെ​യും ഇ​വി​ടെ​നി​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്തു. ഷി​ജു​വി​നെ കാ​യം​കു​ള​ത്ത്​ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. സു​ജി​ത്തി​നെ സ​ഹാ​യി​ച്ച​താ​ണ് ഇ​വ​ർ​ക്കെ​തി​രാ​യ കു​റ്റം. തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ഒ​രു വ​ർ​ഷ​മാ​യി പീ​ഡ​നം ന​ട​ന്ന​താ​യാ​ണ് പെ​ൺ​കു​ട്ടി പ​റ​യു​ന്ന​ത്. സു​ജി​ത്ത് വി​വാ​ഹി​ത​നും ഒ​രു കു​ട്ടി​യു​ടെ പി​താ​വും ആ​ണ്. പ്ര​തി​ക​ളെ ഹ​രി​പ്പാ​ട് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Loading...
COMMENTS