ആളില്ലാത്ത വീട്ടിൽ മോഷണം: കള്ളൻ പിടിയിൽ

  • രണ്ട്​ മാസം മുമ്പാണ്​ ജയിലിൽ നിന്ന്​ പുറത്തിറങ്ങിയത്​

10:38 AM
02/10/2019
പൊടിമോൻ

അമ്പലപ്പുഴ: ആളില്ലാത്ത വീട്ടിൽ മോഷണം നടത്തിയ പ്രതിയെ പൊലീസ് അറസ്​റ്റ്​ ചെയ്തു. നീർക്കുന്നം പൊക്കത്തിൽ വീട്ടിൽ പൊടിമോനെയാണ്​ (പൊടിച്ചൻ -23) അറസ്​റ്റ്​ ചെയ്തത്. അമ്പലപ്പുഴ വടക്കേനടയിൽ മംഗലപ്പിള്ളി ശ്രീകുമാറി​​െൻറ വീട്ടിലാണ് കഴിഞ്ഞ 12ന് മോഷണം നടന്നത്. ഈ കേസിൽ ഇന്നലെ പുലർച്ച ഓച്ചിറ ആലുംപീടികയിലെ വീട്ടിൽനിന്നാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്. ആലപ്പുഴ സൗത്ത്​ സ്​റ്റേഷൻ പരിധിയിൽ 17 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടര വർഷമായി ആലപ്പുഴ ജയിലിൽ കഴിഞ്ഞിരുന്ന പ്രതി ജൂലൈയിലാണ് പുറത്തിറങ്ങിയത്. ശ്രീകുമാറി​​െൻറ കുടുംബം ചെന്നൈയിലേക്കുപോയ 12ന് രാവിലെ ഒമ്പതിനാണ് പ്രതി ബൈക്കിൽ മോഷണത്തിനെത്തിയത്. തെക്കുഭാഗത്തെ മതിൽ ചാടിക്കടന്ന് അകത്തുകയറിയശേഷം പാര, ഇരുമ്പ് കമ്പി എന്നിവ ഉപയോഗിച്ച് മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.

ഒരുലക്ഷത്തോളം രൂപ, കാമറ, സ്വർണാഭരണങ്ങൾ, ടി.വി എന്നിവയാണ് കവർന്നത്. ടി.വി ഒഴികെയുള്ളവ അന്നുതന്നെ കൊണ്ടുപോയി. അടുത്തദിവസം രാത്രിയിലെത്തിയാണ് ടി.വി കൊണ്ടുപോയത്. ഈ ടി.വി പ്രതി വാടകക്ക് താമസിക്കുന്ന ഓച്ചിറ ആലുംപീടികയിലെ രണ്ടുനില വീട്ടിൽനിന്ന് കണ്ടെത്തി. 8000 രൂപക്ക്​ വസ്ത്രം വാങ്ങി. ബാക്കി തുക ബൈക്ക്​, ഭക്ഷണം, ഗ്യാസ് സ്​റ്റൗ എന്നിവ വാങ്ങാനായി ചെലവഴിച്ചു. ശേഷിച്ച തുകയും കുറച്ച് സ്വർണാഭരണങ്ങളും കണ്ടെടുത്തു. മോഷണം നടന്ന വീട്ടിൽനിന്ന്​ ലഭിച്ച വിരലടയാളമാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്. ജില്ല ജയിലിൽനിന്ന് ലഭിച്ച ഫോൺനമ്പർ ഉപയോഗിച്ച്​ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പണവും ഫോണും കവർന്നത് ഇയാളാണെന്ന്​ പൊലീസ്​ പറഞ്ഞു. അമ്പലപ്പുഴ, പുന്നപ്ര, തൃക്കുന്നപ്പുഴ, ആലപ്പുഴ സൗത്ത്​ എന്നീ സ്​റ്റേഷനുകളിലായി 11 മോഷണക്കേസുകൾ പ്രതിക്കെതിരെയുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

Loading...
COMMENTS