പീരുമേട്: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന വ്യാജേന വാഗമണ്ണിൽ റിസോർട്ടുകളിൽ പരിശോധ ന നടത്തുകയും വാഹനങ്ങൾ തടഞ്ഞ് രേഖകൾ പരിശോധിക്കുകയും ചെയ്ത ആലപ്പുഴ സ്വദേശി അറസ്റ്റിൽ. മുഹമ്മ കണിയാൻ പറമ്പിൽ മുഹമ്മദ്ഹക്കീമാണ് (42) പിടിയിലായത്. റിസോർട്ടുകളിൽ പരിശോധനക്കെത്തി ക്രൈംബ്രാഞ്ച് എസ്.പി ആെണന്ന് പരിചയപ്പെടുത്തി രേഖകൾ പരിശോധിക്കുകയും പണം പിരിക്കുകയുമായിരുന്നു.
റോഡിൽ വാഹനം തടഞ്ഞ് പിരിവ് നടത്തുന്നതായി വിവരം കിട്ടിയതനുസരിച്ച് വാഗമൺ എസ്.ഐ ജയശ്രീയും സംഘവുമെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച പീരുമേട് കോടതിയിൽ ഹാജരാക്കും.