Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവീണയുടെ ചികിത്സക്ക്​...

വീണയുടെ ചികിത്സക്ക്​ നാടൊന്നിക്കുന്നു

text_fields
bookmark_border
വീണയുടെ ചികിത്സക്ക്​ നാടൊന്നിക്കുന്നു
cancel
camera_alt??????? ????????????? ???????? ??????? ???????????? ?????????????????? ????? ?????????? ???????? ?????? ???????????????

പൂ​ച്ചാ​ക്ക​ൽ: പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് 13ാം വാ​ർ​ഡ് അ​ഞ്ചു​ത​റ​യി​ൽ ഷാ​ജി​യു​ടെ മ​ക​ൾ വീ​ണ​യു​ടെ ക​ര​ൾ മ ാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്കാ​യി ഗ്രാ​മം ഒ​ന്നി​ക്കു​ന്നു.
ഗു​രു​ത​ര ക​ര​ൾ​രോ​ഗം ബാ​ധി​ച്ച ചേ​ർ ​ത്ത​ല സ​െൻറ്​ മൈ​ക്കി​ൾ​സ് കോ​ള​ജി​ൽ ബി.​എ ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​നി വീ​ണ​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചി​കി​ത്സ​ക്കു​ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി എ​റ​ണാ​കു​ളം അ​മൃ​ത ഹോ​സ്പി​റ്റ​ലി​ലേ​ക്ക്​ മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ക​ര​ൾ മാ​റ്റി​െ​വ​ച്ച് ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ 20 ല​ക്ഷം രൂ​പ വേ​ണം. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും രാ​ഷ്​​ട്രീ​യ-​സാം​സ്കാ​രി​ക-​സാ​മൂ​ഹി​ക രം​ഗ​ത്തു​ള്ള​വ​രു​ടെ​യും കൂ​ട്ടാ​യ്മ​യി​ൽ പ​ഞ്ചാ​യ​ത്തു​ത​ല ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​നും തു​ട​ക്ക​മി​ടു​ക​യാ​ണ്.

ഈ​മാ​സം 25ന്​ ​വൈ​കീ​ട്ട്​ നാ​ലി​ന്​ പാ​ണാ​വ​ള്ളി ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ വീ​ണ ഷാ​ജി ചി​കി​ത്സ​സ​ഹാ​യ സ​മി​തി രൂ​പ​വ​ത്​​ക​ര​ണം ന​ട​ക്കു​ന്നു​ണ്ട്. വീ​ണ​ക്കാ​യി ചി​കി​ത്സ ഫ​ണ്ട് സ്വ​രൂ​പി​ക്കാ​ൻ പൂ​ച്ചാ​ക്ക​ലി​ലെ ഒ​രു​കൂ​ട്ടം യു​വാ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ണാ​വ​ള്ളി​യി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും പ്ര​ധാ​ന ക​വ​ല​ക​ളി​ൽ ക​രോ​ക്കെ ഗാ​ന​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പൂ​ച്ചാ​ക്ക​ലും വ​ടു​ത​ല​യി​ലും സം​ഘ​ടി​പ്പി​ച്ച ഗാ​ന​മേ​ള​ക്ക്​ ഏ​റെ ജ​ന​പി​ന്തു​ണ ല​ഭി​ച്ചി​രു​ന്നു. ഏ​ഴ്​ വ​യ​സ്സു​ള്ള ഗൗ​രി​ന​ന്ദ മു​ത​ൽ 70 വ​യ​സ്സു​ള്ള​വ​ർ വ​രെ ബ​ക്ക​റ്റു​ക​ളു​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം ഇ​റ​ങ്ങി​യി​രു​ന്നു. നാ​ട്ടു​കാ​രി​ൽ​നി​ന്ന് ന​ല്ല പി​ന്തു​ണ ല​ഭി​ക്കു​ന്നു​ണ്ട്. വ​ടു​ത​ല ജ​ങ്​​ഷ​നി​ൽ ന​ട​ത്തി​യ ഗാ​ന​മേ​ള​യി​ലൂ​ടെ ന​ല്ലൊ​രു തു​ക സ്വ​രൂ​പി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി ഗാ​യ​ക​രാ​യ അ​ജ​യ​ൻ, സു​രേ​ഷ് പൂ​ക്കൈ​ത എ​ന്നി​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story