തെരുവുജീവിതങ്ങൾക്ക്​ ഓണപ്പുടവയുമായി അനസ്

  • ഒ​രു​വ​ർ​ഷ​മാ​യി മു​പ്പ​തി​ൽ കു​റ​യാ​ത്ത  ഭ​ക്ഷ​ണ​പ്പൊ​തി​ക​ളും വിതരണം ചെയ്യുന്നു

10:18 AM
06/09/2019
തെരുവിൽ കഴിയുന്നയാൾക്ക്​ അനസ്​  ഓണപ്പുടവ നൽകുന്നു

വ​ടു​ത​ല: കൊ​ച്ചി ന​ഗ​ര​ത്തി​​െൻറ തി​ര​ക്കി​ൽ ഞെ​രു​ങ്ങി​ക്ക​ഴി​യു​ന്ന തെ​രു​വു​ജീ​വി​ത​ങ്ങ​ളി​ലേ​ക്ക് അ​ന​സ് ഓ​ണ​പ്പു​ട​വ​യു​മാ​യി എ​ത്തി. ഉ​ടു​ത്തു​മാ​റാ​ൻ വ​സ്ത്ര​മി​ല്ലാ​തെ​യും ത​ണു​പ്പ​ക​റ്റാ​ൻ പു​ത​പ്പി​ല്ലാ​തെ​യും തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​ണ്​ സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഈ ​ഓ​ട്ടോ​റി​ക്ഷാ​ക്കാ​ര​ൻ സ​ഹാ​യ​ഹ​സ്​​തം നീ​ട്ടി​യ​ത്. ഒ​രു​വ​ർ​ഷ​മാ​യി ദി​വ​സ​വും മു​പ്പ​തി​ൽ കു​റ​യാ​ത്ത ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ തെ​രു​വി​ൽ വി​ശ​ന്നി​രി​ക്കു​ന്ന​വ​രു​ടെ കൈ​ക​ളി​ലെ​ത്തി​ക്കു​ന്നു അ​ന​സ്.ക​ട​ത്തി​ണ്ണ​ക​ളി​ൽ ത​ണു​ത്തു​വി​റ​ച്ച്  ഉ​ടു​മു​ണ്ട് ഊ​രി​പ്പു​ത​ക്കു​ന്ന നി​ര​വ​ധി ജീ​വി​ത​ങ്ങ​ൾ കാ​ണാ​നി​ട​യാ​യ​താ​ണ് അ​ന​സ്​ ഇൗ ​രം​ഗ​ത്തി​റ​ങ്ങാ​ൻ കാ​ര​ണം.

അ​വ​ർ​ക്ക് വ​സ്ത്ര​ങ്ങ​ളും പു​ത​പ്പും ന​ൽ​ക​ണ​മെ​ന്ന തീ​രു​മാ​നം മ​ന​സ്സി​ലെ​ടു​ത്തു. ഓ​ണ​പ്പു​ട​വ ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​യ​പ്പോ​ൾ  ധാ​രാ​ളം​പേ​ർ പി​ന്തു​ണ ന​ൽ​കി. മു​പ്പ​തോ​ളം തെ​രു​വു​ജീ​വി​ത​ങ്ങ​ൾ​ക്ക് വ​സ്ത്ര​ങ്ങ​ളും പു​ത​പ്പും ന​ൽ​കാ​നാ​യി. പ​ള്ളു​രു​ത്തി സ്നേ​ഹ​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് വ​സ്ത്രം ന​ൽ​കി​യാ​ണ് ഓ​ണ​പ്പു​ട​വ വി​ത​ര​ണോ​ദ്​​ഘാ​ട​നം ന​ട​ത്തി​യ​ത്. ഇ​വി​ടെ​യു​ള്ള 10 കു​ട്ടി​ക​ൾ​ക്കു​ള്ള വ​സ്ത്രം സ്നേ​ഹ​ഭ​വ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സി​​െൻറ സാ​ന്നി​ധ്യ​ത്തി​ൽ അ​ന്തേ​വാ​സി ആ​ദി​ത്യ​ൻ ഏ​റ്റു​വാ​ങ്ങി. 
 

Loading...
COMMENTS