ഹരിപ്പാട്: വീടുകയറി ക്വട്ടേഷൻ സംഘത്തിെൻറ അഴിഞ്ഞാട്ടം. എ.ഐ.എസ്.എഫ് ഹരിപ്പാട് മണ്ഡ ലം സെക്രട്ടറി കരുവാറ്റ വടക്ക് കളത്തൂർ കെ.ആർ. അദ്വൈത് (19), മാതാവ് ജയശ്രീ (48) എന്നിവരെയാ ണ് വീടുകയറി ആക്രമിച്ചത്. ഞായറാഴ്ച വൈകീട്ട് 3.30ഓടെയാണ് സംഭവം. മാരകായുധങ്ങൾ കാട്ടി ഇരുവരെയും ഭീഷണിപ്പെടുത്തി വീട്ടുപറമ്പിൽനിന്ന മരങ്ങൾ നിമിഷങ്ങൾക്കുള്ളിൽ മുറിച്ചുതള്ളി. വഴിത്തർക്കവുമായി ബന്ധപ്പെട്ട് അയൽവാസിയുടെ ബന്ധുക്കൾ അടുത്തിടെ ഇവരെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയിരുന്നു ഇതിെൻറ തുടർച്ചയാണ് അക്രമമെന്ന് കരുതുന്നതായി അദ്വൈതിെൻറ അച്ഛൻ രവികുമാർ പൊലീസിനെ അറിയിച്ചു.
അയൽവാസിയുടെ ബന്ധു ക്വട്ടേഷൻ ഏർപ്പാടാക്കി ഒരാഴ്ചക്ക് മുേമ്പ രാജ്യം വിട്ടതായാണ് അറിവ്. അക്രമത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ സമ്മതിക്കാതിരുന്ന സംഘം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അയൽവാസികളെ അകറ്റി. അദ്വൈത് പന്തളം എൻ.എസ്.എസ് കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിയാണ്. കണ്ടാലറിയാവുന്ന ഏഴുപേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.