Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസിവിൽ പൊലീസ് ഓഫിസറുടെ...

സിവിൽ പൊലീസ് ഓഫിസറുടെ കൈ തല്ലി ഒടിച്ച പ്രതി കീഴടങ്ങി

text_fields
bookmark_border
സിവിൽ പൊലീസ് ഓഫിസറുടെ  കൈ തല്ലി ഒടിച്ച പ്രതി കീഴടങ്ങി
cancel
camera_alt??????????? ?????????????? ???? ???????????????? ??????????????????

ചെ​ങ്ങ​ന്നൂ​ർ: സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​റു​ടെ കൈ ​ത​ല്ലി ഒ​ടി​ച്ച പ്ര​തി കീ​ഴ​ട​ങ്ങി. മം​ഗ​ലം ഉ​മ്മാ​റ​ത്ത ​റ​യി​ൽ സം​ഗീ​താ​ണ്(27) ചൊ​വ്വാ​ഴ്​​ച ചെ​ങ്ങ​ന്നൂ​ർ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ കീ​ ഴ​ട​ങ്ങി​യ​ത്. പ്ര​തി​യെ ജൂ​ൺ നാ​ല്​ വ​രെ മാ​വേ​ലി​ക്ക​ര സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്തു. മാ​ർ​ച്ച് 13നാ​ണ് സം​ഗീ​തി​െൻറ നേ​തൃ​ത്വ​ത്തി​ലെ മൂ​ന്നം​ഗ സം​ഘം മം​ഗ​ല​ത്തി​ൽ ​െവ​ച്ച് പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച​ത്. ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​ക​ളാ​യ ഇ​വ​രെ പി​ടി​കൂ​ടാ​നാ​ണ് ചെ​ങ്ങ​ന്നൂ​ർ പൊ​ലീ​സ് ഇ​വി​ടെ​യെ​ത്തി വ​ള​ഞ്ഞ​ത്.

മ​ദ്യ​പി​ച്ചു കൊ​ണ്ടി​രു​ന്ന പ്ര​തി​ക​ൾ പൊ​ലീ​സി​നെ ക​ണ്ട്​ ചി​ത​റി ഓ​ടു​ക​യും സം​ഗീ​ത് ക​മ്പി​വ​ടി വീ​ശി പൊ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ചെ​ങ്ങ​ന്നൂ​ർ സ്​​റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​റാ​യ പാ​ണ്ട​നാ​ട് ക​ട​മ്പ​ച്ച​ന​ക്കാ​ട്ടി​ൽ സു​ന്ദ​ർ​ലാ​ലി​​െൻറ (34) കൈ ​ക​മ്പി​വ​ടി കൊ​ണ്ട് അ​ടി​ച്ച് ഒ​ടി​ച്ച് സം​ഗീ​ത് ര​ക്ഷ​പ്പെ​ട്ടു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന തോ​ണ്ടി​യ മു​റി​യി​ൽ അ​മ​ൽ (28), ചെ​റി​യ​നാ​ട് മാ​മ്പ​ള്ളി​പ്പ​ടി കൂ​ട്ട​ത്തി​ങ്ക​ൽ അ​നൂ​പ് (25) എ​ന്നി​വ​രെ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ക​ഞ്ചാ​വ് ക​ട​ത്ത​ൽ കൊ​ല​പാ​ത​ക​ശ്ര​മം ഉ​ൾ​പ്പെ​ടെ 10 ഓ​ളം കേ​സി​ലെ പ്ര​തി​യാ​ണ് സം​ഗീ​ത്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story