മെഡിക്കൽ കോളജ്​ ഓഫിസ്​ മുറിയിൽ തീപടർന്നത്​​ പരിഭ്രാന്തി പരത്തി 

09:44 AM
15/05/2019
മെഡിക്കൽ കോളജിലെ ഓഫിസ് മുറിയിൽ തീ പടർന്നത് അഗ്​നിരക്ഷസംഘം കെടുത്തുന്നു

അ​മ്പ​ല​പ്പു​ഴ: വ​ണ്ടാ​നം ഗ​വ. ടി.​ഡി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഓ​ഫി​സ് മു​റി​യി​ൽ തീ ​പ​ട​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന്​ എ​ത്തി​യ അ​ഗ്​​നി​ര​ക്ഷ സം​ഘ​മാ​ണ്​ തീ ​അ​ണ​ച്ച​ത്. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ല​ര​യോ​ടെ ഒ​ന്നാം നി​ല​യി​ലെ വൈ​സ് പ്രി​ൻ​സി​പ്പ​ലി​​െൻറ മു​റി​യോ​ട് ചേ​ർ​ന്ന ക​മ്പ്യൂ​ട്ട​ർ സെ​ക്​​ഷ​നി​ൽ​നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​ത്. ഓ​ഫി​സ് ആ​കെ പു​ക പ​ട​ർ​ന്നു. ഈ ​സ​മ​യം മു​റി​യി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. പു​ക വ​രു​ന്ന​ത് ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട കോ​ള​ജി​ലെ സു​ര​ക്ഷ ജീ​വ​ന​ക്കാ​ർ വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ച​ത്​ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​ക്കി. 

കോ​ള​ജ് ജീ​വ​ന​ക്കാ​രും ആ​ല​പ്പു​ഴ അ​ഗ്​​നി​ര​ക്ഷ ഓ​ഫി​സ​ർ അ​ൽ ആ​മീ​ൻ, ഫ​യ​ർ​മാ​ൻ​മാ​രാ​യ ടി.​ജി. ജ​യ​കു​മാ​ർ, പി.​ജി. ര​ഞ്ജി​ത്ത്, പി.​എ​സ്. ശ്യാം​ദാ​സ്, വി​നീ​ഷ് എ​ന്നി​വ​രും പു​ന്ന​പ്ര എ​സ്‌.​ഐ ശ്രീ​ജി​ത്ത്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ വി​പി​ൻ​ദാ​സ്, ഹോം ​ഗാ​ർ​ഡ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, പു​ന്ന​പ്ര വൈ​ദ്യു​തി വ​കു​പ്പ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ബാ​റ്റ​റി​യി​ൽ​നി​ന്നു​ള്ള ഷോ​ർ​ട്ട്​ സ​ർ​ക്യൂ​ട്ടാ​ണ് അ​ഗ്​​നി​ബാ​ധ​ക്ക് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Loading...
COMMENTS