മാ​തൃ​ദി​നം: മു​ത്ത​ശ്ശി​മാ​രെ  വീ​ടു​ക​ളി​ലെ​ത്തി ആ​ദ​രി​ച്ചു

09:25 AM
13/05/2019
വണ്ടാനം തച്ചുതറ നാൽപതിൽച്ചിറയിൽ 101 വയസ്സുള്ള മീനാക്ഷിയെ ആദരിക്കുന്നു

അ​മ്പ​ല​പ്പു​ഴ: പ​തി​ന​ഞ്ചോ​ളം മു​ത്ത​ശ്ശി​മാ​രെ വീ​ടു​ക​ളി​ലെ​ത്തി ആ​ദ​രി​ച്ച് ന​ട​ന്ന മാ​തൃ​ദി​നാ​ച​ര​ണം ശ്ര​ദ്ധേ​യ​മാ​യി. ആ​രോ​ഗ്യ പ​രി​സ്ഥി​തി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കൃ​പ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ്യ​ത്യ​സ്ത​മാ​ർ​ന്ന രീ​തി​യി​ൽ ‘ആ​ർ​ദ്ര​മീ യാ​ത്ര’ എ​ന്ന പേ​രി​ൽ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്. തോ​ട്ട​പ്പ​ള്ളി മു​ത​ൽ വ​ണ്ടാ​നം വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ മു​ത്ത​ശ്ശി​മാ​രെ​യാ​ണ് പൊ​ന്നാ​ട​യും ചി​കി​ത്സ​സ​ഹാ​യ​വും ന​ൽ​കി ആ​ദ​രി​ച്ച​ത്. 

രാ​വി​ലെ തോ​ട്ട​പ്പ​ള്ളി​യി​ൽ എ​ഴു​ത്തു​കാ​രി രേ​ണു​ക ലാ​ൽ പു​ല്ലു​കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ​മാ​പ​ന പ​രി​പാ​ടി വ​ണ്ടാ​നം ത​ച്ചു​ത​റ നാ​ൽ​പ​തി​ൽ​ച്ചി​റ​യി​ൽ 101 വ​യ​സ്സു​ള്ള മീ​നാ​ക്ഷി​യെ  ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ.​എം. ജു​നൈ​ദ് ആ​ദ​രി​ച്ചു. കൃ​പ പ്ര​സി​ഡ​ൻ​റ്​  പ്ര​ദീ​പ് കൂ​ട്ടാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗം യു.​എം. ക​ബീ​ർ വാ​ട്ട​ർ ബെ​ഡ് കൈ​മാ​റി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗം എ. ​ര​ജി​ത, കൃ​പ സെ​ക്ര​ട്ട​റി ദേ​വ​ൻ പി. ​വ​ണ്ടാ​നം, ഹം​സ എ. ​കു​ഴി​വേ​ലി​ൽ, ലാ​ൽ നീ​ർ​ക്കു​ന്നം, നി​ധി​ൽ, ജി.​കെ. ഗോ​പ​കു​മാ​ർ, വി​ഭ​ക​രൂ​ർ, എ​സ്.​കെ. പു​റ​ക്കാ​ട്, സി.​കെ. ഷ​രീ​ഫ്, അ​ശോ​ക​ൻ, ശ്രീ​കു​മാ​ർ വ​ണ്ടാ​നം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Loading...
COMMENTS