കുട്ടനാട്: തക്കാളി കയറ്റി വന്ന ലോറി പാലത്തില്‍നിന്ന് താഴേക്ക് വീണു. ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു. ഡ്രൈവര്‍ ക്ക് നിസ്സാര പരിക്കുണ്ട്. വ്യാഴാഴ്ച പുലര്‍ച്ച നാലിന് ആലപ്പുഴ പള്ളാത്തുരുത്തി പാലത്തിലായിരുന്നു അപകടം.
തമിഴ്നാട്ടില്‍നിന്ന് ചങ്ങനാശ്ശേരിയിലേക്ക് ലോഡുമായി വന്ന ലോറിയാണ് പാലത്തിെൻറ തെക്കേ കൈവരികള്‍ തകര്‍ത്ത് താഴേക്ക് പതിച്ചത്. വടക്കേ കൈവരികളും തകര്‍ന്നിട്ടുണ്ട്. കനാലിെൻറ കരയില്‍ വീണതിനാല്‍ ആളപായമുണ്ടായില്ല. ലോറിയിലെ തക്കാളി മുഴുവന്‍ ഉപയോഗശൂന്യമായി. 16 ടണ്ണോളം തക്കാളിയും ബജി മുളകും കുക്കുമ്പറുമാണ് ലോറിയിലുണ്ടായിരുന്നത്. 15 ലക്ഷത്തിെൻറ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.