ആലപ്പുഴ: സംസ്ഥാനത്തുടനീളം ബൈക്ക് മോഷണം നടത്തിവന്നിരുന്നയാൾ ആലപ്പുഴയിൽ അറസ് റ്റിൽ. തിരുവല്ല കടപ്ര ജങ്ഷന് സമീപം മഠത്തില്‍വീട്ടില്‍ സാജനാണ് (30) പിടിയിലായത്. ജനറല്‍ ആശുപത്രി ജങ്ഷന് സമീപം കഴിഞ്ഞദിവസം ബൈക്ക് മോഷണ കേസിലാണ് ഇയാളെ ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്. തൃശൂര്‍, പത്തനംതിട്ട, പാലക്കാട്, എറണാകുളം ജില്ലകളില്‍ ഇയാള്‍ക്കെതിരെ ബൈക്ക് മോഷണക്കേസുകളുണ്ട്. സൗത്ത് സ്റ്റേഷനില്‍ മൂന്ന് കേസും നിലവിലുണ്ട്. നഗരത്തിൽനിന്ന് ഫെബ്രുവരിയിൽ ബൈക്ക് കവർന്നത് ഇയാളാണെന്നും ചോദ്യംചെയ്യലിൽ തെളിഞ്ഞതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ നവംബറിൽ മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്തുനിന്ന് മോഷ്ടിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. കായംകുളം, ആലപ്പുഴ പൊലീസ് സ്റ്റേഷനുകളില്‍ സാജനെതിരെ വാറൻറുണ്ട്.ഇന്‍സ്പെക്ടര്‍ കെ.എസ്. അരുണിെൻറ നേതൃത്വത്തില്‍ എസ്.ഐ ദ്വിജേഷ്, എ.എസ്.െഎ കോശി, എസ്.ആർ.സി.പി.ഒ മോഹന്‍കുമാര്‍, കനകരാജ്, സാനു, സി.പി.ഒമാരായ റോബിന്‍സണ്‍, സുഭാഷ്, അരുണ്‍, പ്രവീഷ്, സിദ്ദിഖ് എന്നിവർ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.