കോയിക്കപ്പടിവഴി പോയാൽ തണ്ണിമത്തൻ കഴിക്കാം

  • കൊടുംചൂടിൽ ആശ്വാസമായി  യുവാക്കളുടെ സൗജന്യ സേവനം

10:04 AM
12/04/2019
എരുവ കോയിക്കപ്പടിയിൽ യാത്രക്കാർക്ക് തണ്ണിമത്തൻ നൽകുന്നു

കാ​യം​കു​ളം: യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​ക്ക്... എ​രു​വ​വ​ഴി പോ​കു​ന്ന​വ​ർ കോ​യി​ക്ക​പ്പ​ടി​യി​ൽ​നി​ന്ന്​ ത​ണ്ണി​മ​ത്ത​ൻ ക​ഴി​ച്ച് മ​ര​ത്ത​ണ​ലി​ൽ ഇ​ത്തി​രി വി​ശ്ര​മി​ച്ചിേ​ട്ട പോ​കാ​വൂ. 
ആ​വ​ശ്യ​ക്കാ​ർ​ക്ക് കു​ടി​വെ​ള്ള​വും ല​ഭി​ക്കും. പൊ​ള്ളു​ന്ന വേ​ന​ലി​ൽ ഉ​രു​കി​യൊ​ലി​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​ത്തി​െൻറ കു​ളി​ർ​മ​ഴ​യാ​വു​ക​യാ​ണ്​ കോ​യി​ക്ക​പ്പ​ടി​യി​ലെ യു​വാ​ക്ക​ളു​ടെ സ​ന്ന​ദ്ധ​സേ​വ​നം. വേ​ന​ൽ കാ​ഠി​ന്യ​ത്താ​ൽ ഒ​രി​റ്റ് വെ​ള്ളം കി​ട്ടി​യാ​ലെ​ങ്കി​ലെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് മു​ന്നി​ലാ​ണ് ത​ണ്ണി​മ​ത്ത​നു​മാ​യി ഒ​രു​സം​ഘം ചെ​റു​പ്പ​ക്കാ​ർ കാ​ത്തു​നി​ൽ​ക്കു​ന്ന​ത്. ത​ണ്ണി​മ​ത്ത​ൻ കൂ​ടാ​തെ നാ​ര​ങ്ങാ​വെ​ള്ള​വും കു​ടി​വെ​ള്ള​വും ഇ​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ന​ൽ​കു​ന്നു​ണ്ട്.

വേ​ന​ൽ ക​ടു​ത്ത സ​മ​യ​ത്ത് യാ​ത്ര​ക്കാ​ർ​ക്കാ​യി എെ​ന്ത​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന മോ​ഹ​മാ​ണ് ഒ​രു​ലോ​ഡ് ത​ണ്ണി​മ​ത്ത​ൻ ഇ​റ​ക്കി ന​ൽ​കാ​ൻ കാ​ര​ണ​മാ​യ​ത്. വി​യ​ർ​ത്തൊ​ഴു​കി വ​രു​ന്ന​വ​ർ​ക്ക് ദാ​ഹ​മ​ക​റ്റാ​നും കോ​യി​ക്ക​പ്പ​ടി​യി​ലെ മ​ര​ത്ത​ണ​ലി​ൽ ഇ​ത്തി​രി വി​ശ്ര​മി​ക്കാ​നും അ​വ​സ​രം ഒ​രു​ക്കി​യ​വ​രു​ടെ ന​ട​പ​ടി ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ്. ഖ​നി, സ​മീ​ർ, നി​സാം, ഷി​ജാ​ർ, അ​നീ​സ് എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ദൈ​വ​സ​ന്നി​ധി​യി​ൽ​നി​ന്നു​ള്ള പ്ര​തി​ഫ​ല​മാ​ണ് ഇ​തി​ലൂ​ടെ ത​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന്​ ഇ​വ​ർ പ​റ​യു​ന്നു.

Loading...
COMMENTS