കാ​ൽ​ന​ട​ക്കാ​ർ​ക്ക്​ ദു​രി​തം​വി​ത​ച്ച്​  വാ​ഹ​ന പാ​ർ​ക്കി​ങ്​

10:15 AM
08/04/2019
മാർക്കറ്റിലേക്ക് പോകേണ്ട നടവഴിയിലെ ഓട്ടോ പാർക്കിങ്ങും തകർന്ന സ്ലാബും

ചെ​ങ്ങ​ന്നൂ​ർ: കാ​ൽ​ന​ട​യാ​ത്ര അ​പ​ക​ട​ത്തി​ലാ​ക്കി ഓ​ട്ടോ പാ​ർ​ക്കി​ങ്ങ​ും ത​ക​ർ​ന്ന സ്ലാ​ബും. ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ ചെ​ങ്ങ​ന്നൂ​രി​ൽ എം.​സി റോ​ഡി​​െൻറ വ​ട​ക്കു​വ​ശ​ത്തു​നി​ന്ന്​ ബ​ഥേ​ൽ ജ​ങ്​​ഷ​നി​ലൂ​ടെ വ​ലി​യ വീ​ട​ൻ​സി​ന് സ​മീ​പ​ത്തു​കൂ​ടി മാ​ർ​ക്ക​റ്റി​ലേ​ക്ക് പോ​കേ​ണ്ട ന​ട​വ​ഴി​യാ​ണ്‌ ദു​ഷ്​​ക​രം. റോ​ഡി​​െൻറ വ​ശം​ചേ​ർ​ന്ന് കോ​ൺ​ക്രീ​റ്റ് സ്ലാ​ബി​ന്​ മു​ക​ളി​ലൂ​ടെ സു​ഗ​മ​മാ​യി മാ​ർ​ക്ക​റ്റി​ൽ​നി​ന്ന്​ എം.​സി റോ​ഡി​ലേ​ക്കും തി​രി​ച്ചും ന​ട​ന്നു​വ​രാ​ൻ ക​ഴി​യി​ല്ല.

തി​ര​ക്കേ​റി​യ ജ​ങ്​​ഷ​നി​ലെ റോ​ഡി​ൽ വേ​ഗ​ത്തി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ഓ​ട്ടോ​ക​ൾ​ക്ക് മു​ന്നി​ലൂ​ടെ ന​ട​ന്നു​വ​രു​മ്പോ​ൾ അ​പ​ക​ടം പ​തി​വാ​ണ്. സ്ലാ​ബി​ന് മു​ക​ളി​ലൂ​ടെ കാ​ൽ​ന​ട സൗ​ക​ര്യം അ​ത്യാ​വ​ശ്യ​മാ​ണ്. മാ​വേ​ലി​ക്ക​ര-​കോ​ഴ​ഞ്ചേ​രി റോ​ഡും എം.​സി റോ​ഡും അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​മു​ള്ള​താ​ക്കി മാ​റ്റി​യെ​ങ്കി​ലും ഇ​തി​​െൻറ ര​ണ്ടി​​െൻറ​യും ഭാ​ഗ​മാ​യി ക​വ​ല​യി​ലെ കാ​ന​യും മു​ക​ളി​ലു​ള്ള മൂ​ടി​ക​ളും പു​ന​രു​ദ്ധ​രി​ച്ചി​ട്ടി​ല്ല.

Loading...
COMMENTS