മാന്നാർ: കുരട്ടിശ്ശേരി ആലുംമൂട് മുക്ക്-ഇരമത്തൂർ വഴിയമ്പലം പാതയിൽ അപകടകരമായ നിലയിൽ ട്രാൻസ്ഫോർമറിലെ ഫ്യൂസ്കാരിയറുകളും സംരക്ഷണപെട്ടിയും. മാന്നാർ വൈദ്യുതി സെക്ഷൻ ഓഫിസ് പരിധിയിലാണ് ട്രാൻസ്ഫോർമർ. ഒരേസമയം രണ്ടുവാഹനങ്ങൾക്ക് കടന്നുപോകാനുള്ള വീതിയില്ലാത്ത റോഡിൽ മൂന്നടി മാത്രം ഉയരത്തിലാണ് പെട്ടിക്കുള്ളിൽ ഫ്യൂസ് സ്ഥാപിച്ചത്. 160 കിലോവാട്ട് ആമ്പിയർ കപ്പാസിറ്റിയുള്ള ട്രാൻസ്ഫോർമർ 11,000 വോൾട്ടിേൻറതാണ്. 12 ഫ്യൂസ് ഉണ്ടെങ്കിലും ഇതിൽ രെണ്ടണ്ണത്തിന് മാത്രമേ കാരിയറുള്ളൂ. 10 എണ്ണത്തിലും നേരിട്ട് കമ്പികൊണ്ട് ബന്ധിപ്പിച്ചിരിക്കുകയാണ്. ഇതിന് കവചമായിട്ടുള്ള പെട്ടിയുടെ അടപ്പ് തുറന്ന് താഴേക്ക് മലർന്നുകിടക്കുകയാണ്. അധികൃതരോട് പരാതിപ്പെെട്ടങ്കിലും അവഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് നാട്ടുകാർ പറയുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2019 4:42 AM GMT Updated On
date_range 2019-03-27T10:12:17+05:30റോഡിൽ ഭീതി പടർത്തി ട്രാൻസ്ഫോർമർ
text_fieldscamera_alt????????????????? ??????????? ???????-????????????? ????????????? ???????? ??????????????? ?????????????? ????????????????????
Next Story