Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിദ്യാലയങ്ങൾ...

വിദ്യാലയങ്ങൾ പുകയിലരഹിതമാക്കുന്നു

text_fields
bookmark_border
വിദ്യാലയങ്ങൾ പുകയിലരഹിതമാക്കുന്നു
cancel

ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും അ​വ​യു​ടെ 100 മീ​റ്റ​ർ ചു​റ്റ​ള​വും പു​ക​യി​ല​ര​ഹി ​ത​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ ന്ന​ത​ത​ല യോ​ഗം തീ​രു​മാ​നി​ച്ചു. അ​ഡീ​ഷ​ന​ൽ ജി​ല്ല മ​ജി​സ്‌​ട്രേ​റ്റ് ഐ. ​അ​ബ്​​ദ​ു​ൽ സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ന​ു​മു​മ്പ് വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ 100 വാ​ര ചു​റ്റ​ള​വ് അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്തി ല​ഹ​രി​ര​ഹി​ത​മാ​ക്കു​ന്ന ബൃ​ഹ​ത്പ​ദ്ധ​തി​യാ​ണ് ആ​വി​ഷ്‌​ക​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഉ​ത്ത​ര​വ് ത​യാ​റാ​ക്കി എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അം​ഗ​ൻ​വാ​ടി​ക​ൾ​ക്കും അ​യ​ക്കാ​ൻ എ.​ഡി.​എം നി​ർ​ദേ​ശം ന​ൽ​കി.

ജി​ല്ല​യി​ലെ പു​ക​യി​ല ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കാ​ൻ എ​ല്ലാ വ​കു​പ്പു​ക​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ല, താ​ലൂ​ക്കു​ത​ല സ്‌​ക്വാ​ഡു​ക​ൾ രൂ​പ​വ​ത്​​ക​രി​ക്കും. ക​ല​ക്ട​റു​ടെ​യും എ.​ഡി.​എ​മ്മി​​െൻറ​യും നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ൽ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന സ്‌​ക്വാ​ഡു​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​ത​ര സം​സ്ഥാ​ന​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ-​ആ​രോ​ഗ്യ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​യെ പു​ക​യി​ല​ര​ഹി​ത​മാ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ഹൗ​സ് ബോ​ട്ടു​ക​ളി​ൽ പു​ക​യി​ല​ര​ഹി​ത ബോ​ർ​ഡു​ക​ളും പു​ക​വ​ലി നി​രോ​ധ​ന​വും ക​ർ​ശ​ന​മാ​ക്കും. ജി​ല്ല​ത​ല യോ​ഗം ര​ണ്ട്​ മാ​സ​ത്തി​ലൊ​രി​ക്ക​ൽ ചേ​രാ​നും തീ​രു​മാ​നി​ച്ചു. പു​ക​യി​ല നി​യ​ന്ത്ര​ണം ജി​ല്ല ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ന​ദ്ധ സം​ഘ​ട​ന​നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story