Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയുവാവിനെ...

യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: രണ്ടുപേര്‍ കൂടി പിടിയില്‍ അമ്പലപ്പുഴ കോടതിയിൽ പൊലീസുകാരിയാണ്​ പ്രതികളെ തിരിച്ചറിഞ്ഞത്​

text_fields
bookmark_border
ആ​ല​പ്പു​ഴ: യു​വാ​വി​നെ വീ​ട്ടി​ല്‍നി​ന്ന്​ വി​ളി​ച്ചി​റ​ക്കി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ർ കൂ​ടി പൊ​ലീ​സ് പി​ടി​യി​ലാ​യി. കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ സാ​ജ​ന്‍, ന​ന്ദു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മൂ​ന്നും നാ​ലും അ​ഞ്ചും പ്ര​തി​ക​ളാ​യ ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് വെ​ളു​ത്തേ​ട​ത്ത് വീ​ട്ടി​ല്‍ ഷാ​രോ​ണ്‍, തോ​ട്ട​കാ​ട് വീ​ട്ടി​ല്‍ ബി​ബി​ന്‍, കാ​ളാ​ത്ത് വ​ള്ളി​ക്കാ​ട് വീ​ട്ടി​ല്‍ ജി​റ്റോ എ​ന്നി​വ​രെ നേ​ര​േ​ത്ത പി​ടി​കൂ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ 10ന് ​രാ​ത്രി​യാ​ണ് പൂ​ങ്കാ​വ് ത​ട്ട​ങ്ങാ​ട്ട് വീ​ട്ടി​ല്‍ ജോ​ണി​​െൻറ മ​ക​ന്‍ സോ​ണി​യെ(37) ആ​ര്യാ​ട് ഭാ​ഗ​ത്തെ വാ​ട​ക വീ​ട്ടി​ല്‍നി​ന്ന്​ വി​ളി​ച്ചി​റ​ക്കി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. മൂ​ന്നു​പേ​ർ പി​റ്റേ​ന്നു​ത​ന്നെ അ​റ​സ്​​റ്റി​ലാ​യി​രു​ന്നു. ഒ​ളി​വി​ലാ​യി​രു​ന്ന ര​ണ്ടു​പേ​ര്‍ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ് ന​ല്‍കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​നി​ടെ​യാ​ണ് അ​മ്പ​ല​പ്പു​ഴ​യി​ല്‍ നി​ന്ന്​ ഇ​വ​ർ പി​ടി​യി​ലാ​യ​ത്. അ​ടി​പി​ടി കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​യ ഇ​വ​രെ മ​റ്റൊ​രു കേ​സു​മാ​യി അ​മ്പ​ല​പ്പു​ഴ കോ​ട​തി​യി​ല്‍ എ​ത്തി​യ വ​നി​ത പൊ​ലീ​സു​കാ​രി തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. ഇ​വ​ർ ഉ​ട​ൻ ആ​ല​പ്പു​ഴ സി.​ഐ​യെ വി​വ​ര​മ​റി​യി​ക്കു​ക​യും അ​മ്പ​ല​പ്പു​ഴ പൊ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പൊ​ലീ​സു​കാ​രി​യു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലി​നെ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​ട​ക്കം അ​ഭി​ന​ന്ദി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story