Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസത്യം ബോധ്യപ്പെട്ട...

സത്യം ബോധ്യപ്പെട്ട വി.എസ്​ തനിക്കെതിരെ ഒന്നും മിണ്ടുന്നില്ലെന്ന്​ വെള്ളാപ്പള്ളി

text_fields
bookmark_border
ഹ​രി​പ്പാ​ട്: ഭ​ര​ണ​പ​രി​ഷ്​​കാ​ര ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​നും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്​ എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​​െൻറ ‘ഗു​ഡ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​’. പ​ള്ളി​പ്പാ​ട് 272-ാം ന​മ്പ​ർ ശാ​ഖ യോ​ഗ​ത്തി​ലെ ഗു​രു​ക്ഷേ​ത്ര സ​മ​ർ​പ്പ​ണ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ​ചെ​യ്യ​വെ​യാ​ണ്​ അ​ദ്ദേ​ഹം വി.​എ​സി​നെ പു​ക​ഴ്​​ത്തി​യ​ത്. അ​ച്യു​താ​ന​ന്ദ​ൻ വ​ള​രെ ന​ല്ല മ​നു​ഷ്യ​നാ​ണ്, അ​തേ​സ​മ​യം ക്ഷി​പ്ര​കോ​പി​യും ക്ഷി​പ്ര​പ്ര​സാ​ദി​യു​മാ​ണ്. എ​നി​െ​ക്ക​തി​രെ ഒ​ത്തി​രി കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു​ന​ട​ന്ന​​ു. എ​ന്നാ​ൽ, സ​ത്യം അ​ദ്ദേ​ഹം മ​ന​സ്സി​ലാ​ക്കി. കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ട്ട വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ഇ​പ്പോ​ൾ ത​നി​ക്കെ​തി​രെ ഒ​ന്നും മി​ണ്ടു​ന്നി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. യൂ​നി​യ​ൻ പ്ര​സി​ഡ​ൻ​റ്​ കെ. ​അ​ശോ​ക​പ്പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ദ്ര​ദീ​പ പ്ര​കാ​ശ​ന​വും ന​ട​പ്പ​ന്ത​ൽ സ​മ​ർ​പ്പ​ണ​വും പ്രീ​തി ന​ടേ​ശ​ൻ നി​ർ​വ​ഹി​ച്ചു. യൂ​നി​യ​ൻ സെ​ക്ര​ട്ട​റി അ​ഡ്വ. ആ​ർ. രാ​ജേ​ഷ് ച​ന്ദ്ര​ൻ ഒാ​ഡി​റ്റോ​റി​യ​വും യൂ​നി​യ​ൻ കൗ​ൺ​സി​ല​റും മേ​ഖ​ല ക​ൺ​വീ​ന​റു​മാ​യ പൂ​പ്പ​ള്ളി​ൽ കെ. ​മു​ര​ളീ​ധ​ര​ൻ സ​ദ്യാ​ല​യ സ​മ​ർ​പ്പ​ണ​വും നി​ർ​വ​ഹി​ച്ചു. യോ​ഗം ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം പി.​ടി. മ​ന്മ​ഥ​ൻ ക്ഷേ​ത്ര​സ​മ​ർ​പ്പ​ണ സ​ന്ദേ​ശം ന​ൽ​കി.
Show Full Article
TAGS:LOCAL NEWS 
Next Story