Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2017 12:05 PM GMT Updated On
date_range 2017-05-16T17:35:19+05:30ഹയർ സെക്കൻഡറി: ജില്ലയില്‍ വിജയം 80.21 ശതമാനം
text_fieldsആലപ്പുഴ: ഹയർ സെക്കൻഡറി പരീക്ഷയില്‍ ജില്ലയില്‍ 18,652 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 677 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 80.21 ആണ് ജില്ലയുടെ വിജയശതമാനം. മുന്‍ വര്‍ഷത്തേക്കാള്‍ ജില്ലയിലെ വിജയശതമാനത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 2016ല്‍ 76.66 ആയിരുന്നു വിജയശതമാനം. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവര്‍ 567 ആയിരുന്നു. സ്കൂള്‍ ഗോയിങ് വിഭാഗത്തില്‍ 23,436 പേര് രജിസ്റ്റര്‍ ചെയ്തതില്‍ 23,254 പേരാണ് ഇക്കുറി ഹയർ സെക്കൻഡറി പരീക്ഷയെഴുതിയത്. ടെക്നിക്കല്‍ ഹയർ സെക്കൻഡറിയില്‍ പരീക്ഷയെഴുതിയ 97 പേരില്‍ 87 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. 90.63 ആണ് ഈ വിഭാഗത്തിലെ വിജയശതമാനം. എല്ലാ വിഷയത്തിനും എ പ്ലസ് ഈ വിഭാഗത്തില്‍ ആര്‍ക്കും ലഭിച്ചില്ല. ഓപണ്‍ സ്കൂള്‍ വിഭാഗത്തില്‍ 2909 പേര് പരീക്ഷയെഴുതിയതില്‍ 1172 പേര് ഉപരിപഠനത്തിന് അര്‍ഹരായി. 40.29 ആണ് ഈ വിഭാഗത്തിലെ വിജയശതമാനം. ഈ വിഭാഗത്തിലും ആരും എല്ലാ വിഷയത്തിലും എ പ്ലസ് നേടിയില്ല. വൊക്കേഷനല്‍ ഹയർ സെക്കൻഡറിയില്‍ (വി.എച്ച്.എസ്.ഇ) ജില്ലയില്‍ ആകെ പരീക്ഷയെഴുതിയവര്‍ 1492 ആണ്. ഇതില്‍ പാര്‍ട്ട് ഒന്ന്, രണ്ട് വിഭാഗങ്ങളില്‍ 1277 പേരും പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗങ്ങളില്‍ 1226 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. പാര്‍ട്ട് ഒന്ന്, രണ്ട് വിഭാഗങ്ങളിലെ വിജയശതമാനം 85.59ഉം പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗങ്ങളിലെ വിജയശതമാനം 82.17ഉം ആണ്. പാര്‍ട്ട് ഒന്ന്, രണ്ട് വിഭാഗത്തില്‍ മുന്‍ വർഷത്തെ അപേക്ഷിച്ച് വിജയശതമാനം വര്‍ധിച്ചപ്പോള്‍ പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗങ്ങളിൽ ഗണ്യമായി കുറഞ്ഞു. യഥാക്രമം 85.77, 76.04 ആയിരുന്നു മുന്‍ വര്‍ഷത്തെ ഈ വിഭാഗങ്ങളിലെ വിജയശതമാനം.
Next Story