Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇ​ട്ടി അ​ച്യു​ത​ൻ...

ഇ​ട്ടി അ​ച്യു​ത​ൻ വൈ​ദ്യ​രു​ടെ ജ​ന്മ​ഗൃ​ഹം പു​ന​ർ​നി​ർ​മാണം ഉ​ട​ൻ

text_fields
bookmark_border
ചേ​ർ​ത്ത​ല: കാ​ല​പ്പ​ഴ​ക്കം​മൂ​ലം ത​ക​ർ​ന്നു​വീ​ണ ‘ഹോ​ർ​ത്തൂ​സ് മ​ല​ബാ​റി​ക്ക​സ്’ ഗ്ര​ന്ഥ​ക​ർ​ത്താ​വ് ക​ട​ക്ക​ര​പ്പ​ള്ളി ഇ​ട്ടി അ​ച്യു​ത​ൻ വൈ​ദ്യ​രു​ടെ ജ​ന്മ​ഗൃ​ഹം പു​ന​ർ​നി​ർ​മി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. സ​ർ​ക്കാ​റി​​െൻറ ആ​ല​പ്പു​ഴ പൈ​തൃ​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ​ത് ന​ട​പ്പാ​ക്കു​ന്ന​ത്. ചെ​ന്നൈ​യി​ൽ​നി​ന്ന്​ എ​ത്തി​യ ആ​ർ​ക്കി​ടെ​ക്ച​ർ​മാ​രാ​യ എ​സ്. ത​മി​ഴ​ര​ശ​ൻ, എ. ​ശ​ര​വ​ണ​ൻ എ​ന്നി​വ​രാ​ണ് കെ​ട്ടി​ട​ത്തി​​െൻറ രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​ത്. പ​ഴ​യ കെ​ട്ടി​ട​ത്തി​​െൻറ അ​ള​വു​ക​ൾ പ്ര​കാ​രം എ​സ്​​റ്റി​മേ​റ്റും സ്കെ​ച്ചും ത​യാ​റാ​ക്കി. തു​ട​ർ​ന്ന്, വൈ​ദ്യ​രു​ടെ കു​ര്യാ​ല​യു​ടെ​യും സ്കെ​ച്ച് ത​യാ​റാ​ക്കി. തൈ​ക്ക​ലി​ൽ മ​ണ്ണി​ന​ടി​യി​ൽ ക​ണ്ടെ​ത്തി​യ പാ​യ്ക്ക​പ്പ​ലി​​െൻറ സ്ഥ​ല​വും സ​ന്ദ​ർ​ശി​ച്ചു. ആ​ല​പ്പു​ഴ പൈ​തൃ​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഇ​വ​യെ​ല്ലാം സം​ര​ക്ഷി​ക്കാ​നാ​ണ് തീ​രു​മാ​നം. ഹോ​ർ​ത്തൂ​സ് മ​ല​ബാ​റി​ക്ക​സ് ട്ര​സ്​​റ്റ്​ സെ​ക്ര​ട്ട​റി എ.​എ​ൻ. ചി​ദം​ബ​ര​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം ജെ. ​ജ​ഗ​ദീ​ഷ്, ച​രി​ത്ര പൈ​തൃ​ക സം​ര​ക്ഷ​ണ​സ​മി​തി സെ​ക്ര​ട്ട​റി സു​രേ​ഷ് മാ​മ്പ​റ​മ്പി​ൽ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.
Show Full Article
TAGS:LOCAL NEWS 
Next Story