Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപാതിരപ്പള്ളി എക്‌സൽ...

പാതിരപ്പള്ളി എക്‌സൽ ഗ്ലാസ്​ ഫാക്ടറി: ട്രേഡ് യൂനിയനുകൾക്കെതിരെ തൊഴിലാളികൾ

text_fields
bookmark_border
മ​ണ്ണ​ഞ്ചേ​രി: ട്രേ​ഡ് യൂ​നി​യ​നു​ക​ൾ​ക്ക് തി​ക​ഞ്ഞ അ​ല​സ​ത​യാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി തൊ​ഴി​ലാ​ളി​ക​ൾ രം​ഗ​ത്ത്. ജി​ല്ല​യി​ലെ വ്യ​വ​സാ​യ​ശാ​ല​യാ​യ പാ​തി​ര​പ്പ​ള്ളി എ​ക്‌​സ​ൽ ഗ്ലാ​സ്​ ഫാ​ക്ട​റി​യി​ൽ ചേ​ർ​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഈ ​ആ​ക്ഷേ​പ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഒ​മ്പ​തു​വ​ർ​ഷ​മാ​യി തൊ​ഴി​ൽ​സ്‌​ഥി​ര​ത​യി​ല്ലാ​ത്ത സ്‌​ഥാ​പ​ന​മാ​യി വ്യ​വ​സാ​യ​ശാ​ല മാ​റി​യെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ഇ​തി​നി​െ​ട, 18 മാ​സം സ​ർ​ക്കാ​റി​​െൻറ സ​ഹാ​യം വാ​ങ്ങി ഉ​ട​മ പ്ര​ശാ​ന്ത് സൊ​മ​നി​യ ക​മ്പ​നി പ്ര​വ​ർ​ത്തി​പ്പി​ച്ചു. ഇ​തി​നു​ശേ​ഷം ഒ​രു​കാ​ര​ണ​വു​മി​ല്ലാ​തെ ലോ​ക്കൗ​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​രി​ത​പി​ക്കു​ന്നു. ആ​യി​ര​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ൾ പ​ണി​യെ​ടു​ത്തി​രു​ന്ന പ​ണി​ശാ​ല അ​ന്യാ​യ അ​ട​ച്ചു​പൂ​ട്ട​ലി​നു​ശേ​ഷം തു​റ​ക്കാ​ൻ പ്ര​മു​ഖ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളൊ​ന്നും രം​ഗ​ത്തു​വ​ന്നി​ട്ടി​ല്ല. ഇ​താ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ രോ​ഷ​ത്തി​ന് കാ​ര​ണം. ക​മ്പ​നി​യി​ൽ അ​ഞ്ച് തൊ​ഴി​ലാ​ളി യൂ​നി​യ​നു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. സി.​ഐ.​ടി.​യു, ഐ.​എ​ൻ.​ടി.​യു.​സി, എ.​ഐ.​ടി.​യു.​സി, ബി.​എം.​എ​സ്, യു.​ടി.​യു.​സി എ​ന്നീ യൂ​നി​യ​നു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഇ​വ​യി​ൽ ഒ​രു​സം​ഘ​ട​ന​യും തൊ​ഴി​ലാ​ളി​ക​ളെ വി​ളി​ച്ചു​കൂ​ട്ടി അ​ഭി​പ്രാ​യ​ങ്ങ​ൾ ആ​രാ​യാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ല. ക​മ്പ​നി പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യോ സ്‌​ഥാ​പ​നം അ​ട​ച്ച​താ​യി പ്ര​ഖ്യാ​പി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് തൊ​ഴി​ലാ​ളി കൂ​ട്ടാ​യ്മ​യു​ടെ ആ​വ​ശ്യം. നി​ല​വി​ലെ തൊ​ഴി​ൽ നി​യ​മം അ​നു​സ​രി​ച്ച് തൊ​ഴി​ൽ​ശാ​ല അ​ട​ച്ചു​പൂ​ട്ടി​യാ​ൽ ഒ​ട്ടേ​റെ സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന വ്യ​വ​സ്‌​ഥ​യു​ണ്ട്. എ​ന്നാ​ൽ, എ​ക്‌​സ​ൽ ഗ്ലാ​സ്​ അ​ട​ഞ്ഞ​താ​യി രേ​ഖ​ക​ൾ അ​ധി​കൃ​ത​രു​ടെ മു​ന്നി​ലി​ല്ല. ഈ ​അ​വ്യ​ക്‌​ത​ത നീ​ക്കാ​നാ​ണ് സ്‌​ഥാ​പ​ന​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ൾ ക​മ്പ​നി​ക്കു​ള്ളി​ൽ​ത​ന്നെ ഒ​ത്തു​കൂ​ടി​യ​ത്. പ്ര​ശ്നം ഉ​ന്ന​യി​ച്ച് സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ന് ക​ത്തു​ന​ൽ​കാ​നും ഇ​ട​പെ​ടാ​ൻ വൈ​മു​ഖ്യം ഉ​ണ്ടെ​ങ്കി​ൽ തൊ​ഴി​ലാ​ളി കൂ​ട്ടാ​യ്മ​യു​ടെ പേ​രി​ൽ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story