Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്​​കൂ​ളു​ക​ളി​ലെ...

സ്​​കൂ​ളു​ക​ളി​ലെ ക​ച്ച​വ​ട​ത്തി​നെ​തി​രെ വ്യാ​പാ​രി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ന്

text_fields
bookmark_border
കാ​യം​കു​ളം: സ്​​കൂ​ളു​ക​ൾ കേ​​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന​ധി​കൃ​ത വി​ൽ​പ​ന​ക്കെ​തി​രെ വ്യാ​പാ​രി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. യൂ​നി​ഫോ​മു​ക​ൾ, ഷൂ​സു​ക​ൾ, നോ​ട്ട്​ ബു​ക്കു​ക​ൾ, ബാ​ഗു​ക​ൾ എ​ന്നി​വ​യു​ടെ വി​ൽ​പ​ന​യാ​ണ്​ വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​ന്​ കാ​ര​ണം. പി.​ടി.​എ ഭാ​ര​വാ​ഹി​ക​ളും ചി​ല അ​ധ്യാ​പ​ക​രും ചേ​ർ​ന്ന്​ ന​ട​ത്തു​ന്ന ക​ച്ച​വ​ട​ത്തി​ലൂ​ടെ വ​ൻ നി​കു​തി വെ​ട്ടി​പ്പാ​ണ്​ അ​ര​ങ്ങേ​റു​ന്ന​തെ​ന്ന്​ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ല ക​മ്മി​റ്റി ആ​രോ​പി​ച്ചു. സ്​​കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന​ധി​കൃ​ത ക​ച്ച​വ​ടം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ സ​മ​ര പ​രി​പാ​ടി​ക​ൾ​ക്ക്​ രൂ​പം​ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. സ​മ​ര​ത്തി​ന്​ മു​ന്നോ​ടി​യാ​യി എ.​ഇ.​ഒ, ഡി.​ഇ.​ഒ ഒാ​ഫി​സു​ക​ൾ​ക്ക്​ മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തും. തു​ട​ർ​ന്ന്​ സ്​​കൂ​ളു​ക​ളി​ലേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലേ​ക്ക്​ നി​കു​തി ന​ൽ​കി ക​ച്ച​വ​ടം ന​ട​ത്തു​ന്ന വ്യാ​പാ​രി​ക​ളു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​റി​ന്​ ബാ​ധ്യ​ത​യു​ണ്ടെ​ന്ന്​ യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത ജി​ല്ല പ്ര​സി​ഡ​ൻ​റ്​ നു​ജു​മു​ദ്ദീ​ൻ ആ​ലും​മൂ​ട്ടി​ൽ പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​ജ​യ​കു​മാ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ എ.​എ​സ്. രാ​ധാ​കൃ​ഷ്​​ണ​ൻ, ശ​ങ്ക​ര​നാ​രാ​യ​ണ പ​ണി​ക്ക​ർ, ബി. ​സെ​ൽ​വ​കു​മാ​ർ, സു​രേ​ഷ്​ മു​ട്ടം, സ​ക്കീ​ർ ഹു​സൈ​ൻ, സ​ന്തോ​ഷ്​ നെ​ടു​മു​ടി, മെ​ഹ​ബൂ​ബ്, റി​യാ​സ്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story