Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2017 3:20 PM GMT Updated On
date_range 2017-05-05T20:50:11+05:30അരൂക്കുറ്റിയിൽ റോഡരികിൽ മാലിന്യം തള്ളൽ തുടരുന്നു
text_fieldsവടുതല: അരൂക്കുറ്റിയിൽ റോഡരികുകളിലും ഉൾപ്രദേശങ്ങളിലും മാലിന്യം തള്ളുന്നത് ജനങ്ങൾക്ക് ദുരിതമാകുന്നു. കോട്ടൂർ പള്ളി പ്രദേശത്ത് രാത്രി വൻതോതിലാണ് മാലിന്യം തള്ളുന്നത്. കഴിഞ്ഞ ദിവസം ആക്രിക്കടകളിൽനിന്നുള്ള സാധനങ്ങളാണ് ഇവിടെ ഇറക്കിയത്. ചാക്കിൽ കെട്ടിയാണ് മാലിന്യം തള്ളുന്നത്. സമീപ പ്രദേശങ്ങളിൽനിന്നുള്ള അറവുമാലിന്യവും കല്യാണ വീടുകളിൽനിന്നുള്ള മാലിന്യവും ചില കാറ്ററിങ് സ്ഥാപനങ്ങളുടെ മാലിന്യവും ഇവിടെ തള്ളുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. കൂടാതെ, പ്രദേശത്തെ തോട്ടിലും പാടത്തും കായലരികത്തും മാലിന്യം തള്ളുന്നുണ്ട്. ഇതുമൂലം നീരൊഴുക്കും തടസ്സപ്പെടുന്നു. സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കാനും സാധ്യതയുണ്ട്. പെരുമ്പളം കവല -കൊമ്പനാമുറി റോഡിലും മാലിന്യം തള്ളൽ പതിവാണ്. മാലിന്യം വർധിച്ചതോടെ കാൽനടപോലും അസഹ്യമായിരിക്കുകയാണ്. ദൂരെ സ്ഥലങ്ങളിൽനിന്നാണ് പെരുമ്പളം കവല- കൊമ്പനാമുറി റോഡിലും മറ്റും മാലിന്യം തള്ളുന്നത്. പഞ്ചായത്ത് നടപടി സ്വീകരിക്കണെമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Next Story