Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right...

കു​ട്ടി​ത്തേ​വാ​ങ്കി​നെ ക​ട​ത്താ​ൻ ശ്ര​മം; പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്​​തു

text_fields
bookmark_border
ചെങ്ങന്നൂർ: വംശനാശം നേരിടുന്ന വാനര വർഗത്തിൽപെട്ട ജീവിയായ കുട്ടിത്തേവാങ്കിനെ കടത്താൻ ശ്രമിക്കുന്നതിനിടെ തിരുവനന്തപുരം ഫോറസ്റ്റ് ഇൻറലിജൻസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടിയ നാലംഗ സംഘത്തെ റാന്നി കോടതിയിൽ ഹാജരാക്കി. ഇവരെ ഏപ്രിൽ അഞ്ചുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽവെക്കാൻ കോടതി ഉത്തരവിട്ടു. ചെങ്ങന്നൂർ വെൺമണി മോടിപറമ്പിൽ രതീഷ് എം. നായർ (35), മാവേലിക്കര കല്ലുമല സ്വദേശി സഞ്ചു കെ. രവി (34), കുണ്ടറ മുക്കൂട്ട് കരിഷ്മയിൽ പി.എസ്. ശ്രീജിത് (30), പത്തനംതിട്ട വനജ്യോതി ഭവനിൽ ജോസഫ്‌ ജോർജ് (54) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽനിന്ന് കണ്ടെത്തിയ നാല് കുട്ടിത്തേവാങ്കുകളെ സുരക്ഷിത വനമേഖലയിൽ തുറന്നുവിടാനും കോടതി നിർദേശിച്ചു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദ സംഭവം നടന്നത്. എം.സി റോഡിൽ ചെങ്ങന്നൂരിനും കുളനടക്കും മധ്യേ മുളക്കുഴ കാരക്കാട് പാറക്കൽ ജങ്ഷന് സമീപത്തുനിന്ന് ഇവരെ പിന്തുടർന്നെത്തി ഫോറസ്റ്റ് സംഘം പിടികൂടുകയായിരുന്നു. വാഹനം തടഞ്ഞുനിർത്തുന്നതിനിടെ രക്ഷപ്പെട്ട യുവ രാഷ്ട്രീയ നേതാവിന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളിൽ ഒരാളായ ജോസഫ് ജോർജ് ഇത്തരം കുറ്റകൃത്യം നടത്തിയതിെൻറ പേരിൽ മുമ്പും പിടിക്കപ്പെട്ടിട്ടുള്ള ആളാണ്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ശനിയാഴ്ച കോടതിയിൽ അപേക്ഷ നൽകുമെന്ന് റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസർ അധീഷ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story