Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബോ​ട്ടു​ക​ൾ...

ബോ​ട്ടു​ക​ൾ വൈ​കി​യോ​ടു​ന്നു; കു​ട്ട​നാ​ട്ടു​കാ​ർ​ക്ക് വീ​ണ്ടും യാ​ത്ര​ദു​രി​തം

text_fields
bookmark_border
കുട്ടനാട്: കുട്ടനാട്ടുകാർക്ക് വീണ്ടും യാത്രദുരിതം. ആലപ്പുഴയിൽനിന്ന് കുട്ടനാട്ടിലേക്കുള്ള ബോട്ടുകൾ പതിവായി വൈകുന്നതാണ് യാത്രക്കാരെ വെട്ടിലാക്കുന്നത്. വാടക്കനാലിൽ നടത്തുന്ന ഡ്രഡ്ജിങ് വേഗത്തിൽ പൂർത്തിയാക്കാത്തതും ദുരിതം വർധിപ്പിക്കുന്നു. കനാൽ ഡ്രഡ്ജിങ് നടക്കുന്നതിനാൽ മാത ജെട്ടിയിൽനിന്നാണ് ബോട്ടുകൾ സർവിസ് നടത്തുന്നത്. ഇതുമൂലം കുട്ടനാട്ടിൽനിന്ന് വിവിധ ആവശ്യങ്ങൾക്ക് നഗരത്തിൽ എത്തുന്നവർ ബോട്ടുകയറാൻ ഓട്ടോകളെ ആശ്രയിക്കണം. മാത ജെട്ടിയിൽ കാത്തുനിൽക്കാനോ വിശ്രമിക്കാനോ സൗകര്യമില്ല. മഴപെയ്താൽ യാത്രക്കാരുടെ ദുരിതം വർധിക്കും. പ്രായമായ യാത്രക്കാർക്ക് ജെട്ടിയിൽനിന്ന് ബോട്ടിൽ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടാണ്. കുട്ടനാട്ടിൽനിന്ന് എത്തുന്ന ബോട്ടുകൾ മാത ജെട്ടിയിലിട്ട് വേഗത്തിൽ തിരിക്കാൻ കഴിയാത്തതും വൈകുന്നതിന് കാരണമാകുന്നു. കനാലിലെ കോൺക്രീറ്റ് കുറ്റികളും കൂടാതെ സ്വകാര്യ ബോട്ടുകൾ പോകുന്നതും യഥാസമയം തിരിക്കാൻ തടസ്സമാകുന്നു. യാത്രക്ലേശം രൂക്ഷമായതിനെത്തുടർന്ന് കൈനകരി, ചേന്നങ്കരി ഭാഗങ്ങളിെല യാത്രക്കാർ കെ.എസ്.ആർ.ടി.സി സർവിസുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ, കുട്ടനാട്ടിലെ ഉൾപ്രദേശങ്ങളിലുള്ളവർക്ക് ബോട്ട് സർവിസ് മാത്രമാണ് ഏക ആശ്രയം. ഇവരാണ് കൂടുതൽ യാത്രദുരിതം അനുഭവിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story