Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅ​മ്പ​ല​പ്പു​ഴ​യു​ടെ...

അ​മ്പ​ല​പ്പു​ഴ​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ൽ​ക്ഷോ​ഭം

text_fields
bookmark_border
അമ്പലപ്പുഴ: അമ്പലപ്പുഴയുടെ തീരപ്രദേശളിൽ കടൽക്ഷോഭം രൂക്ഷമാകുന്നു. ഒരുവീട് പൂർണമായും പത്തോളം വീടുകൾ ഭാഗികമായും തകർന്നു. പുറക്കാട്, കരൂർ, കാക്കാഴം, വണ്ടാനം പ്രദേശങ്ങളിലാണ് കടലാക്രമണം. ഒരാഴ്ചയായി പല സമയത്താണ് കടലേറ്റമുണ്ടാകുന്നത്. കടുത്ത വേനലിനെത്തുടർന്നുണ്ടാകുന്ന വേലിയേറ്റമാണ് ഇതിന് കാരണം. കരൂർ തെക്കേ അറ്റത്ത് മോഹൻദാസിെൻറ വീടാണ് പൂർണമായും തകർന്നത്. വണ്ടാനം നീർക്കുന്നം ഭാഗത്ത് നിരവധി വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. വീടിെൻറ ജനൽച്ചില്ലുകൾ തകരുകയും ഭിത്തികളിൽ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. രാത്രിയിലാണ് കടലേറ്റം കൂടുതൽ ശക്തമാകുന്നത്. സൂനാമി പുനരധിവാസത്തിൽ കിട്ടിയ രണ്ടര ലക്ഷം രൂപയും മറ്റ് സമ്പാദ്യങ്ങളും ചേർത്താണ് പലരും വീട് നിർമിച്ചിട്ടുള്ളത്. ഇതാണിപ്പോൾ കടലാക്രമണത്തിൽ തകരുന്നത്. തുടർച്ചയായി കടൽ കയറുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയുന്നില്ല. പുലിമുട്ടും കടൽഭിത്തിയും കവിഞ്ഞാണ് തിരമാലകൾ വീടുകളിലേക്ക് കയറുന്നത്. തീരവാസികളുടെ ഏറെ നാളത്തെ സമരത്തിനുശേഷമാണ് പുറക്കാട് തീരപ്രദേശങ്ങളിൽ പുലിമുട്ട് നിർമിച്ചത്. നീർക്കുന്നം തീരത്ത് കടൽഭിത്തി നിർമിക്കാത്ത സ്ഥലത്താണ് കടലേറ്റം രൂക്ഷമാകുന്നത്. ഇവിടെ 150 മീറ്ററിലാണ് കടൽഭിത്തി ഇല്ലാത്തത്. പായൽകുളങ്ങര, അഞ്ചാലുങ്കാവ്, കോമന, കാക്കാഴം പ്രദേശങ്ങളും കടലേറ്റത്തിെൻറ കെടുതിയിലാണ്. ഇവിടെയെല്ലാം തീരം സംരക്ഷിക്കാൻ നടപടികൾക്ക് ജനം മുറവിളി തുടങ്ങിയിട്ട് ഏറെ നാളുകളായി.
Show Full Article
TAGS:LOCAL NEWS 
Next Story