Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2017 12:12 PM GMT Updated On
date_range 2017-06-02T17:42:03+05:30ആറുമാസം കൂടുമ്പോൾ പാലങ്ങൾ പരിശോധിക്കും –മന്ത്രി സുധാകരൻ
text_fieldsവടുതല: പാലങ്ങൾ നിർമിച്ചതുകൊണ്ടുമാത്രം പോര, അവ പരിശോധിക്കുകയും വേണമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. പെരുമ്പളം പാലത്തിനുള്ള മണ്ണ് പരിശോധന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നിർമിച്ച പാലങ്ങൾക്കൊന്നും മതിയായ പരിശോധന നടത്തിയിട്ടില്ല. നാലുമാസം മുമ്പ് നിർമിച്ച പാലങ്ങളുടെ പരിശോധന തുടങ്ങിക്കഴിഞ്ഞു. ഇനിമുതൽ ആറുമാസം കൂടുമ്പോൾ പാലം പരിശോധിക്കും. പാലം നിർമാണത്തിൽ പുതിയ രീതി അവലംബിക്കും. വൻ കുഴിയെടുത്തുള്ള നിർമാണം ഇനിയുണ്ടാകില്ല. നൂറുകോടി രൂപ മുതൽ മുടക്കിയാണ് പെരുമ്പളം പാലം നിർമിക്കുന്നത്. ജാതിമതങ്ങൾ നോക്കിയല്ല സർക്കാർ വികസനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നത്. ഒരുവിഭാഗത്തിനുമാത്രം വികസനപ്രവർത്തനങ്ങൾ നടത്തുെന്നന്ന പ്രചാരണം കുറ്റകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. എ.എം. ആരിഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നിർമല ശെൽവരാജ്, വൈസ് പ്രസിഡൻറ് പി.ജി. മുരളീധരൻ, സൂപ്രണ്ടിങ് എൻജിനീയർ വി.വി. ബിനു, എക്സിക്യൂട്ടീവ് എൻജിനീയർ ദീപ്തി ഭാനു, ജില്ല പഞ്ചായത്ത് അംഗം പി.എം. പ്രമോദ്, പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.എസ്. ഷിബു, ആബിദ അസീസ്, രാജേഷ് വിവേകാനന്ദ, രാഷ്ട്രീയ നേതാക്കളായ രാജപ്പൻ നായർ, കെ.കെ. പ്രഭാകരൻ, കെ. ജയകുമാർ, പി.കെ. ഫസലുദ്ദീൻ, ആസിഫലി എന്നിവർ സംസാരിച്ചു.
Next Story