Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഉപജില്ല സ്കൂള്‍...

ഉപജില്ല സ്കൂള്‍ കലോത്സവത്തിന് വര്‍ണാഭ തുടക്കം

text_fields
bookmark_border
ഹരിപ്പാട്: ഹരിപ്പാട് ഉപജില്ല സ്കൂള്‍ കലോത്സവത്തിന് വര്‍ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ തുടക്കം. നങ്യാര്‍കുളങ്ങര ടി.കെ.എം.എം കോളജ് ജങ്ഷനില്‍നിന്ന് തുടങ്ങിയ ഘോഷയാത്ര ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഡോണി തോമസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. എം. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ രാജിത മുഖ്യപ്രഭാഷണം നടത്തി. വിവിധ സ്കൂളുകളില്‍നിന്നായി 1800 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വ്യാഴാഴ്ചമുതല്‍ മൂന്നുവരെ നങ്യാര്‍കുളങ്ങര ബഥനി ബാലികാമഠം ഗേള്‍സ് ഹൈസ്കൂളിലെ ഏഴ് വേദികളിലാണ് കലോത്സവം. 70 സ്കൂളുകളില്‍നിന്നായി 1850 വിദ്യാര്‍ഥികള്‍ 123 ഇനങ്ങളില്‍ മാറ്റുരക്കും. രാവിലെ 10ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എം. രാജേന്ദ്രപ്രസാദ്, എസ്. നാഗദാസ്, എന്‍. ജയദേവന്‍, എ.എം. ഷഫീഖ്, അനിയന്‍ ശൂരനാട്, ആര്‍.കെ. സുധീര്‍, കെ.ജി. ഏലിയാമ്മ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. മാവേലിക്കര: മാവേലിക്കര വിദ്യാഭ്യാസ ഉപജില്ല സ്കൂള്‍ കലോത്സവം തുടങ്ങി. പുതിയകാവ് ജങ്ഷനില്‍നിന്ന് കലോത്സവ വേദിയായ ബി.എച്ച്.എച്ച്.എസ്.എസ് വരെ ഘോഷയാത്ര സംഘടിപ്പിച്ചു. കലോത്സവം അഡ്വ. കെ.കെ. രാമചന്ദ്രന്‍ നായര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ ലീല അഭിലാഷ് അധ്യക്ഷത വഹിച്ചു. തഴക്കര പഞ്ചായത്ത് പ്രസിഡന്‍റ് വത്സല സോമന്‍, ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്‍റ് ഇ.എന്‍. നാരായണന്‍, ജില്ല പഞ്ചായത്തംഗം ജേക്കബ് ഉമ്മന്‍, കെ. ഗോപന്‍, ചന്ദ്രമതി, റവ. ജോര്‍ജ് ചെറിയാന്‍, പീറ്റ് മെമ്മോറിയല്‍ ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജിബി ജോര്‍ജ്, ജ്യോതികുമാര്‍, തോമസ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. മാവേലിക്കര എ.ഇ.ഒ എം.ഒ. രമണിക്കുട്ടി സ്വാഗതവും സാലി ജേക്കബ് നന്ദിയും പറഞ്ഞു. മൂന്നിന് കലോത്സവം സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story